തീവ്രവാദ സംഘടനകള്‍ ലോകജനതയ്ക്കു ഭീഷണിയാണ്. തീവ്രവാദികള്‍ നിരവധി നിരപരാധികളെ കൊന്നൊടുക്കുന്നുണ്ടെങ്കിലും തീവ്രവാദ സംഘടനകള്‍ തമ്മിലുള്ള കുടിപ്പക മൂലം പലപ്പോഴും നിരവധി തീവ്രവാദികളും കൊല്ലപ്പെടുന്നു.
ഇത്തരത്തില്‍ ഒരു തീവ്രവാദി ചാകുമ്പോള്‍ ഭൂമിയ്ക്കും ലോകര്‍ക്കും ആശ്വാസമുണ്ടാവുന്നുവെന്ന് തീര്‍ച്ചയാണ്. ഇപ്പോള്‍ ഇത്തരത്തില്‍ ജീവന് നഷ്ടപ്പെട്ടിരിക്കുന്നത് നൈജീരിയയിലെ ഇസ്ലാമിക് തീവ്രവാദ സംഘടനയായ ബൊക്കോഹറാമിന്റെ നേതാവിനാണ്.
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കൈകൊണ്ടു മരിക്കാതിരിക്കാന്‍ സ്വയം ബെല്‍റ്റ് ബോംബ് പൊട്ടിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു ടിയാന്.
2014-ല്‍ 300സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ സൂത്രധാരനായ അബുബക്കര്‍ ഷെകാവുവിനാണ് ഈ ഗതി വന്നത്.
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ പ്രവിശ്യയില്‍ ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദികളുമായി ബൊക്കാ ഹറാം യുദ്ധം നടത്തി വരികയായിരുന്നു.
വടക്കന്‍ നൈജീരിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് കാര്യമായി സ്വാധീനം നേടിവരുന്നത് ബൊക്കാ ഹറാമിനെ ചൊടിപ്പിച്ചിരുന്നു.
ഇസ്ലാമി സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സ് എന്ന തീവ്രവാദി സംഘടനയുടേ വരവോടെ ബൊക്കാ ഹറാമിന്റെ പ്രസക്തി ഇവിടെ നഷ്ടപ്പെട്ടു.
മത തീവ്രവാദത്തിന്റെ പേരില്‍ സമ്പത്ത് വര്‍ദ്ധിപ്പിക്കുക എന്നതുമാത്രമാണ് ഇരുസംഘടനകളുടെയും ലക്ഷ്യം. ഒന്ന് മറ്റൊന്നിന് വിഘാതമായി വരുന്നു എന്നായപ്പോഴാണ് ഇവര്‍ തമ്മിലുള്ള പോരാട്ടം തുടങ്ങിയത്.
ഇസ്ലാമിക് സ്റ്റേറ്റുമായി ഏറ്റുമുട്ടുന്നതിനിടയില്‍ താന്‍ പിടിക്കപ്പെടും എന്ന ഘട്ടം വന്നപ്പോഴാണ് ഇയാള്‍ ബെല്‍റ്റ് ബോംബ് പൊട്ടിച്ച് ആത്മഹത്യ ചെയ്തതെന്നാണ് ഒരു പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എന്നാല്‍, സര്‍ക്കാര്‍ ഭാഗത്തുനിന്നും ഇതിനു സ്ഥിരീകരണം ലഭിച്ചിട്ടില്ല. നിലവില്‍, ലോകത്തിലെ തന്നെ, ഏറ്റവുമധികം കാലം ഒരു തീവ്രവാദ സംഘടനയുടെ നേതൃത്വത്തില്‍ തുടര്‍ന്ന വ്യക്തിയാണ് ഷെകാവു.
ഷെകാവുവിന്റെ മരണവാര്‍ത്ത ശ്രദ്ധയോടെ പരിശോധിക്കുകയാണെന്നായിരുന്നു നൈജീരിയന്‍ സൈന്യത്തിന്റെ പ്രതികരണം.
വിശദമായ ഒരു അന്വേഷണവും ഇക്കാര്യത്തില്‍ നടത്തുന്നുണ്ട്. ഇതിനു മുന്‍പും ഇയാള്‍ മരണപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു എന്നും അതിനുശേഷവും ഇയാള്‍ തീവ്രവാദപ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു എന്നും സൈനിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. എന്തായാലും ഷെകാവു മരിച്ചിട്ടുണ്ടെങ്കില്‍ അത് നൈജീരീയക്കാര് ഒരു ആശ്വാസമാവുമെന്ന് തീര്‍ച്ച.