പെൺവാണിഭക്കേസിൽ അറസ്റ്റിലായ ബോളിവുഡ് നടിമാർക്കായി ഏജന്റ്മാർ വാങ്ങിയിരുന്നത്. 30,000 രൂപ മുതൽ 50,000 രൂപവരെയെന്ന് പോലീസ്. ഹൈദരാബാദിലെ ആഡംബരഹോട്ടലുകളായ താജ് ബഞ്ജാര, താജ് ഡെക്കാൻ എന്നിവിടങ്ങളിൽ റെയ്ഡ് നടത്തിയാണ് ഇവരെ പോലീസ് ഇന്നലെ പിടികൂടിയത്.
ബോളിവുഡ് നടിമാരായ റിച്ച സക്സേന, ശുഭ്ര ചാറ്റർജി എന്നിവരെയാണ് ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺവാണിഭ സംഘത്തിലെ മുഖ്യകണ്ണിയായ ജനാർദൻ എന്ന ജനിക്കായി പോലീസ് തെരച്ചിൽ തുടങ്ങി. മുംബൈയിലായിരുന്ന നടിമാർ ഇടപാടുകൾക്കായി തിങ്കളാഴ്ചാണ് ഹൈദരാബാദിലെത്തിയത്.
ബോളിവുഡ് കോസ്റ്റ്യൂം ഡിസൈനർ മോനിക് കക്കാദിയയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജൂണ്‍ 1:43 എന്ന തെലുങ്കു ചിത്രത്തിലെ റിച്ചയുടെ അഭിനയം ഏറെ ശ്രദ്ധനേടിയിരുന്നു. നിരവധി ബംഗാളി, ഹിന്ദി സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള ശുഭ്ര ചില ബോളിവുഡ് ചിത്രങ്ങളിലും ചെറിയ വേഷങ്ങളിലെത്തിയിട്ടുണ്ട്. നടന്മാർക്കൊപ്പം ഇവരുമായി ഇടപാടിന് എത്തിയവരെയും ഹോട്ടൽ മാനേജർമാരെയും പോലീസ് അറസ്റ്റ് ചെയ്തു.