മായാബസറിലെ നായിക ടിസ്കയുടെ വെളിപ്പെടുത്തല്‍, കൂടെ കിടക്കാന്‍ സംവിധായകന്‍ ക്ഷണിച്ചു, സിനിമയില്‍ നിലനില്‍ക്കണമെങ്കില്‍ പലര്‍ക്കും വഴങ്ങണം, സിനിമക്കാരില്‍ സ്വവര്‍ഗരതിക്കാരും!

tiskaa 2ടിസ്ക ചോപ്രയെ ആരും മറക്കാന്‍ ഇടയില്ല. ബോളിവുഡിലൂടെ ഏവരുടെയും മനംകവര്‍ന്ന സുന്ദരി. മലയാളത്തില്‍ മമ്മൂട്ടിയുടെ നായികയായി മായബാസാറില്‍ നിറഞ്ഞാടിയ സുന്ദരി. പിന്നീട് വി.കെ. പ്രകാശിന്റെ നിര്‍ണായകത്തിലൂടെ വീണ്ടും മലയാളി പ്രേക്ഷകരെ ത്രസിപ്പിച്ചു. ഇപ്പോള്‍ ടിസ്ക വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സിനിമ രംഗത്തെ ചൂഷണ്ങ്ങളെക്കുറിച്ച് ടിസ്ക നടത്തിയ തുറന്നുപറച്ചിലാണ് വാര്‍ത്തകള്‍ക്ക് ആധാരം.

ബോളിവുഡിലെ ഒരു പ്രശസ്ത സംവിധായകന്‍ കൂടെ കിടക്കാനും സെക്‌സിലേര്‍പ്പെടാനും ക്ഷണിച്ചുവെന്നുള്ള വെളിപ്പെടുത്തല്‍ അവര്‍ നടത്തിയിരിക്കുന്നു. കൊമ്യൂണ്‍ ഇന്ത്യ എന്ന കൂട്ടായ്മയുടെ സ്റ്റോറി ടെല്ലര്‍ എന്ന വീഡിയോയിലാണ് ടിസ്കയുടെ തുറന്നുപറച്ചില്‍. 1993ല്‍, ഇരുപതാം വയസിലാണ് ആദ്യമായി ടിസ്ക സിനിമയിലഭിനയിക്കുന്നത്. എന്നാല്‍ പിന്നീട് കാര്യമായ അവസരങ്ങളൊന്നും ലഭിച്ചില്ല. ഇതിനിടെയാണ് ‘ആര്‍പി’ എന്നു ടിസ്ക വിളിക്കുന്ന സംവിധായകന്‍ തന്റെ സിനിമയിലേക്ക് ടിസ്കയെ വിളിക്കുന്നത്. പ്രശസ്ത സംവിധായകനൊപ്പം അഭിനയിക്കുന്നത് ഭാഗ്യമാണെന്നു പറഞ്ഞവര്‍ ഏറെ. എന്നാല്‍ അദ്ദേഹത്തിന്റെ ചിത്രത്തില്‍ അഭിനയിച്ച ചിലര്‍ മുന്നറിയിപ്പ് നല്കാനും മടിച്ചില്ല.

സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി. ചിത്രീകരണം വിദേശത്താണ്. സംവിധായകന്റെ മുറിയോട് ചേര്‍ന്നാണ് ടിസ്കയ്ക്കും താമസസൗകര്യം. ഒരുദിവസം രാത്രി എല്ലാവരും കൂടെ പുറത്തൊന്നു കറങ്ങാന്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടെയാണ് ആര്‍പിയുടെ ഫോണ്‍. രാത്രി മുറിയിലേക്കൊന്നു വരണം, കുറച്ചു നേരം സ്ക്രിപ്റ്റ് ചര്‍ച്ച ചെയ്യാനുണ്ട്. ആര്‍പി കുളിച്ചൊരുങ്ങിയിരിക്കുകയായിരുന്നു. കാമം തലയ്ക്കു പിടിച്ച പോലെയായിരുന്നു സംവിധായകന്റെ രീതി. പക്ഷേ പെട്ടെന്ന് ഫോണ്‍ ബെല്ലടിച്ചു. അങ്ങേ തലയ്ക്കല്‍ ആര്‍പിയുടെ മകനായിരുന്നു. ടിസ്കയെ ലൈനില്‍ കിട്ടണം. ആര്‍പി ടിസ്കയ്ക്ക് ഫോണ്‍ കൊടുത്തു. പുറത്തു കറങ്ങാന്‍ പോകാന്‍ എല്ലാവരും തയാറായിരിക്കുകയാണ്. ടിസ്ക എപ്പോഴെത്തും എന്നാണ് മകന്റെ ചോദ്യം. പിന്നെയും തുടരെത്തുടരെ ആര്‍പിയുടെ മുറിയിലേക്ക് ടിസ്കയെ അന്വേഷിച്ച് ഫോണ്‍ വന്നുതുടങ്ങി. ഷൂട്ടിംഗ് തീരുംവരെ സംവിധായകന്റെ ശല്യം ഒഴിവാക്കാന്‍ ഇതുമൂലം ടിസ്കയ്ക്കായി. സ്വവര്‍ഗരതിക്കാരായ നടിമാരും സംവിധായകരും സിനിമ ഫീല്‍ഡില്‍ ഇപ്പോള്‍ സ്ഥിരം കാഴ്ച്ചയാണെന്നും അവര്‍ പറയുന്നു.

Related posts