” വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. കുഞ്ഞുങ്ങളും അവരുടെ ആയയും ഞാനും ഡ്രൈവറുമായിരുന്നു കാറിലുണ്ടായിരുന്നത്. മലാഡിലെ എസ്.വി റോഡിലെത്തിയപ്പോള്‍ ഞങ്ങളുടെ കാറിന്റെ പിന്നില്‍ മറ്റൊരു കാര്‍ വന്നിടിച്ചു. ഡ്രൈവര്‍ ബ്രേക്ക് പിടിച്ചതിന്റെ ആഘാതത്തില്‍ ഞങ്ങള്‍ കാറിന്റെ മുന്നിലേക്കു പോയി.
തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത്. ആരോഗ്യദൃഡഗാത്രരായ ആറോളം പുരുഷന്മാര് ഞങ്ങളുടെ കാറിനെ ലക്ഷ്യമാക്കി ഇറങ്ങി വരുന്നതാണ്. അതോടൊപ്പം തന്നെ അവരുടെ കാറിനു സമാന്തരമായി 4 ബൈക്കുകളിലായെത്തിയ എട്ടോളം പുരുഷന്മാരും ഞങ്ങളെ ലക്ഷ്യമിട്ടു വന്നു. അങ്ങനെ ആകെ മൊത്തം 14 പേര്.
അവരെല്ലാവരും കൂടി കാറിന്റെ ഡോറില്‍ ശക്തിയായി ഇടിക്കാന്‍ തുടങ്ങി, ഞങ്ങളെ ഉപദ്രവിക്കാനും ശ്രമിച്ചു. ഇതെല്ലാം കണ്ട് ഭയന്നു പോയ ഡ്രൈവര്‍ക്ക് കാര്‍ ഒന്നനക്കാന്‍ പോലുമായില്ല. കുഞ്ഞുങ്ങളാണെങ്കില്‍ പേടിച്ചു കരയാനും തുടങ്ങി. ഇതിനിടയില്‍ കാറിന്റെ ഡോര്‍ തുറന്ന അക്രമി സംഘം ഡ്രൈവറെ വലിച്ചു പുറത്തിട്ടു മര്‍ദ്ദിക്കാന്‍ തുടങ്ങി.
ഇതിനകം അവര്‍ കാറിന്റെ പിന്നിലെ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തിരുന്നു. അതിനു ശേഷം അവര്‍ കാറിന്റെ ബോണറ്റിലും മുകളിലുമൊക്കെ കയറി ഇരിപ്പുറപ്പിച്ചിരുന്നു. പിന്നെ പാട്ടും നൃത്തവുമൊക്കെയായി രംഗം വീണ്ടും വഷളായിരുന്നു.” – ചാഹത് പറയുന്നു.
” എങ്ങനെയൊക്കെയോ ധൈര്യം വീണ്ടെടുത്ത ഡ്രൈവര്‍ കാര്‍ ഒരുവിധം സ്റ്റാര്‍ട്ട് ചെയ്തു. ഒരുവിധം അവരില്‍ നിന്നു രക്ഷപെട്ടു എന്നു കരുതിയപ്പോഴാണ് അവര്‍ വീണ്ടും ഞങ്ങളെ പിന്തുടരുകയാണെന്ന് മനസ്സിലായത്. അതോടെ ഞാന്‍ ധൈര്യം സംഭരിച്ച് കാറിനു പുറത്തിറങ്ങി. അപ്പോഴാണ് അവര്‍ മദ്യലഹരിയിലാണെന്ന് തീര്‍ച്ചയായത്. അതോടെ ഞാന്‍ പൊലീസിനെ വിളിച്ചു. ഒപ്പം സ്ഥലത്തെ എംഎല്‍എയെയും വിളിച്ചു.
ഗതികെട്ട് എനിക്ക് ചെരുപ്പൂരി അവരെ പ്രതിരോധിക്കേണ്ടി വന്നു. അവരില്‍ നാലു പേര് എന്നെ ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു അത്. അപ്പോഴേക്കും ഭാഗ്യത്തിന് പൊലീസും എത്തിയിരുന്നു. അവര്‍ എത്താനായി അഞ്ചു നിമിഷം കൂടി വൈകിയിരുന്നെങ്കില്‍ ഒരു പക്ഷേ ഞാനിന്ന് ജീവനോടെ ഉണ്ടാകില്ലായിരുന്നു