ബെയ്ജിംഗ്: ലോകം കണ്ട എക്കാലത്തെയും മികച്ച അത്ലറ്റിന് ഇതു നിരാശയുടെ ദിനം. ഒളിമ്പിക്സില്‍ പങ്കെടുത്ത എല്ലാ ഇനത്തിലും സ്വര്‍ണം നേടിയെന്ന അപൂര്‍വ ബഹുമതി ബോള്‍ട്ടിനു നഷ്ടമായി. അതാകട്ടെ, ബോള്‍ട്ടിന്റെ പിഴവില്‍നിന്ന് അല്ല എന്നറിയുമ്പോഴാണ് ആരാധകരും ബോള്‍ട്ടും നിരാശപ്പെടുന്നത്.
2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ ജമൈക്കയുടെ 4-100 മീറ്റര്‍ റിലേ ടീമംഗമായ നെസ്റ്റ കാര്‍ട്ടര്‍ ഉത്തേജകമരുന്നു പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് ജമൈക്കക്കൊപ്പം ബോള്‍ട്ടിന്റെയും സ്വര്‍ണം നഷ്ടപ്പെടുന്നത്. ഇതോടെ ബോള്‍ട്ടിന്റെ ട്രിപ്പിള്‍ ട്രിപ്പിള്‍ നേട്ടം നഷ്ടമായി. ബെയ്ജിംഗിലും ലണ്ടനിലും റിയോയിലും 100,200,4-100 മീറ്റര്‍ റിലേ ഇനങ്ങളില്‍ ബോള്‍ട്ട് സ്വര്‍ണം നേടിയിരുന്നു.
റിലേ സ്വര്‍ണം നഷ്ടമായതോടെ ബോള്‍ട്ടിന്റെ സ്വര്‍ണ നേട്ടം എട്ടായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം അന്താരാഷ്്ട്ര ഒളിമ്പിക് കമ്മിറ്റി പരിശോധനയ്ക്കെടുത്ത 454 സാമ്പിളുകളില്‍ ബെയ്ജിംഗില്‍ മെഡല്‍ നേടിയവരുടെയുമുണ്ടായിരുന്നു. 31കാരനായ കാര്‍ട്ടര്‍ ലണ്ടന്‍ ഒളിമ്പിക്സിലും ജമൈക്കന്‍ ടീമിലംഗമായിരുന്നു.