ഒസ്ട്രാവ: വിരമിക്കല്‍ വേളയിലും ഉസൈന്‍ ബോള്‍ട്ടിനെ തടുക്കാന്‍ ആളില്ല. ട്രാക്കിനോട് വിട പറയാനൊരുങ്ങുന്ന വേഗത്തിന്റെ തമ്പുരാന് ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിനോട് പൊരുതാന്‍ പോലും ആളില്ല.ഒസ്ട്രാവയില്‍ നടന്ന ഗോള്‍ഡന്‍ സ്പൈക്ക് മീറ്റില്‍ 100 മീറ്ററില്‍ ബോള്‍ട്ടിനു തന്നെ സ്വര്‍ണം 10.06 സെക്കന്റിലാണ് ബോള്‍ട്ട് മത്സരം പൂര്‍ത്തിയാക്കിയത്.
0.03 സെക്കന്റിന്റ് വ്യത്യാസത്തില്‍ രണ്ടാമതെത്തിയ ക്യൂബയുടെ യുനിയര്‍ പെരെസിനാണ് രണ്ടാം സ്ഥാനം. തുര്‍ക്കിയുടെ ജാക് അലി ഹാര്‍വെയാണ് വെങ്കലം നേടിയത്. സമയം-10.26 സെക്കന്‍ഡ്.താന്‍ ഫിനിഷ് ചെയ്ത സമയത്തില്‍ തൃപ്തനല്ലെങ്കിലും മത്സരം നന്നായി ആസ്വദിച്ചെന്നു ബോള്‍ട്ട് പ്രതികരിച്ചു. ഓഗസ്റ്റില്‍ ലണ്ടനില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പോടെ ബോൾട്ട് ബൂട്ടഴിക്കും.