ജമൈക്കൻ ഒളിന്പിക് സൂപ്പർ താരം ഉസൈൻ ബോൾട്ടിന്റെ ഫുട്ബോൾ അരങ്ങേറ്റം ഈ ആഴ്ച നടക്കുമെന്ന് സൂചന. ഓസ്ട്രേലിയൻ എ ലീഗ് ക്ലബ്ബായ സെൻട്രൽ കോസ്റ്റ് മറീനേഴ്സിനൊപ്പമാകും ബോൾട്ടിന്റെ ഫുട്ബോൾ അരങ്ങേറ്റം. ക്ലബ്ബിനൊപ്പം നിലവിൽ പരിശീലനത്തിലാണ് എട്ട് തവണ ഒളിന്പിക് സ്പ്രിന്റ് സ്വർണജേതാവായ ബോൾട്ട്.
എ ലീഗ് സീസണിനു മുന്പ് ക്ലബ്ബിന്റെ സൗഹൃദ മത്സരത്തിൽ ബോൾട്ട് ഇറങ്ങുമെന്നാണ് സെൻട്രൽ കോസ്റ്റ് മറീനേഴ്സ് പരിശീലകൻ മൈക്ക് മൾവെ അഭിപ്രായപ്പെട്ടത്. വർഷങ്ങളായി അദ്ദേഹം ചെയ്യാതിരുന്ന കാര്യങ്ങളാണ് ഇപ്പോൾ ഞങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.
കാര്യങ്ങളുമായി പൊരുത്തപ്പെട്ടുവരാൻ അദ്ദേഹം അല്പംകൂടി സമയം എടുക്കും. എന്നാൽ, വെള്ളിയാഴ്ച നടക്കുന്ന സൗഹൃദ മത്സരത്തിൽ ബോൾട്ട് അല്പനേരം കളത്തിൽ ഇറങ്ങാൻ സാധ്യതയുണ്ട് – മൾവെ പറഞ്ഞു.