ലണ്ടന്: ലോകചാന്പ്യൻഷിപ്പിന്റെ 100 മീറ്റർ ഹീറ്റ്സിൽ ഒന്നാമനായി ഉസൈൻ ബോൾട്ട് സെമിയിലെത്തി. 100 മീറ്ററിൽ മോശം തുടക്കത്തിലും 10.07 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയാണ് ആറാം ഹീറ്റ്സിൽ ബോൾട്ട് ഒന്നാമനായത്.
എന്നാൽ 100 മീറ്റർ ഹീറ്റ്സിലെ മികച്ച സമയം കുറിച്ചത് ജമൈക്കൻ താരം ജൂലിയൻ ഫോർട്ടെയാണ്. മൂന്നാം ഹീറ്റ്സിൽ 9.99 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയാണ് ഫോർട്ടെ മുന്നേറിയത്.