ജമൈക്ക: ബെയ്ജിംഗ് ഒളിമ്പിക്സില്‍ നേടിയ റിലേ സ്വര്‍ണം നഷ്ടമായതായി ഉസൈന്‍ ബോള്‍ട്ട് വെളിപ്പെടുത്തിയപ്പോള്‍ ലോകമെമ്പാടുമുള്ള ആരാധകരെയാണ് അതു ദുഃഖിപ്പിച്ചത്. എന്നാല്‍ മെഡല്‍ നഷ്ടത്തെക്കുറിച്ച് തികച്ചും ധീരമായായിരുന്നു ബോള്‍ട്ടിന്റെ പ്രതികരണം. നിയമം നിയമമാണെന്നു പറഞ്ഞാണ് ബോള്‍ട്ട് ഈ തീരുമാനത്തെ അംഗീകരിച്ചത്. നെസ്റ്റ കാര്‍ട്ടര്‍, അസഫ പവല്‍, മൈക്കല്‍ ഫ്രേറ്റര്‍ എന്നിവരായിരുന്നു 2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ ബോള്‍ട്ടിനൊപ്പം റിലേ സ്വര്‍ണം നേടിയ ടീമിലുണ്ടായിരുന്നത്.
എന്നാല്‍, ബെയ്ജിംഗില്‍ നിന്നു ശേഖരിച്ച നെസ്റ്റ കാര്‍ട്ടറിന്റെ സാമ്പിള്‍ വീണ്ടും പരിശോധിച്ചപ്പോള്‍ നിരോധിത മരുന്നായ മെഥൈല്ഹെക്സാമീന്റെ സാന്നിദ്ധ്യം കണ്ടെത്തിയതാണ് മെഡല്‍ നഷ്ടത്തിനു വഴിവച്ചത്.മൂന്ന് ഒളിമ്പിക്സുകളില്നിന്ന് ഒമ്പതു സ്വര്‍ണം നേടി സ്വര്‍ണ നേട്ടത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുമ്പോഴായിരുന്നു ഈ ദുര്‍വിധി.
ഈ കഴിഞ്ഞയാഴ്ചയാണ് ഒളിമ്പിക് കമ്മിറ്റി അധികൃതര്‍ ജമൈക്കയില്‍ നിന്നും ഈ മെഡല്‍ തിരിച്ചെടുത്തത്. “മെഡല്‍ നഷ്ടപ്പെട്ടതില്‍ ഞാന്‍ അസന്തുഷ്ടനാണ്, എന്നാൽ, നിയമം നിയമമാണ്’’ബോള്‍ട്ട് പറയുന്നു. എന്നാല്‍ കാര്‍ട്ടറും ജമൈക്കന്‍ അത്ലറ്റിക് അഥോറിറ്റിയും അപ്പീലിനു പോകാന്‍ ആലോചിക്കുന്നുണ്ട്.