അയ്യേ പറ്റിച്ചേ..! പൊ​ള്ളു​ന്ന വെ​യി​ലി​ൽ അരിച്ചുപെറുക്കിയപ്പോൾ കിട്ടിയത് മൂന്ന് സ്റ്റീൽ ബോംബ്; പരിശോധനയിൽ മൂന്നും വ്യാജസ്റ്റീൽ ബോംബുകൾ; പിന്നെ സംഭവിച്ചത്

bombനാ​ദാ​പു​രം: ക​ത്തി​യെ​രി​യു​ന്ന വെ​യി​ലി​ൽ പോ​ലീ​സി​നെ വ​ട്ടം ക​റ​ക്കി ന​രി​പ്പ​റ്റ​യി​ലും,താ​ന​ക്കോ​ട്ടു​രി​ലും ക​ണ്ടെ​ത്തി​യ വ്യാ​ജ ബോം​ബു​ക​ൾ പോ​ലീ​സി​നെ ഏ​റെ നേ​രം വ​ട്ടം​ക​റ​ക്കി.​താ​ന​ക്കോ​ട്ടൂ​രി​ല് ബി​ജെ​പി​യു​ടെ പൊ​തു യോ​ഗ സ്ഥ​ല​ത്താ​ണ് മൂ​ന്ന് സ്റ്റീ​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പൊ​തു​യോ​ഗം ന​ട​ക്കു​ന്ന വേ​ദി​യി​ലും പ​രി​സ​ര​ത്തും പോ​ലീ​സും ബോ​ബ് സ്ക്വാ​ഡും ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ര​ണ്ട് പു​തി​യ സ്റ്റീ​ൽ ക​ണ്ടെ​യ്ന​റു​ക​ളും ഒ​രു പ​ഴ​കി​യ ക​ണ്ടെ​യ്ന​റും ക​ണ്ടെ​ത്തി​യ​ത്.

ച​പ്പു​ച​വ​റു​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച് വെ​ച്ച നി​ല​യി​ലാ​യി​രു​ന്നു ഇ​വ. തു​ട​ർ​ന്ന് പോ​ലീ​സ് മേ​ഖ​ല​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ലാ​ണ് ന​രി​പ്പ​റ്റ കൊ​യ്യാ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ബോം​ബേ​റു​ണ്ടാ​യ വീ​ടി​ന് സ​മീ​പ​ത്തെ ക​ട​യ്ക്ക് പ​രി​സ​ര​ത്ത് ബോ​ബ് ക​ണ്ടെ​ത്തി​യ​ത്.

സ്ഥ​ല​ത്തെ​ത്തി​യ ബോം​ബ് സ്ക്വാ​ഡ് ഐ​സ്ക്രീം ബോ​ളി​ന്‍റെ രൂ​പ​ത്തി​ലു​ള്ള ബോം​ബ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചേ​ല​ക്കാ​ട് ക്വാ​റി​യി​ലെ​ത്തി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് മൂ​ന്ന് ബോം​ബു​ക​ളും വ്യാ​ജ​നാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. സ്റ്റീ​ൽ ക​ണ്ടെ​യ്ന​റു​ക​ളി​ൽ ചാ​രം നി​റ​ച്ച നി​ർ​മ്മി​ച്ച​വ​യാ​യി​രു​ന്നു. ഐ​സ്ക്രീം ബോ​ളി​ലാ​വ​ട്ടെ മ​ണ്ണും ച​ര​ളും നി​റ​ച്ച നി​ല​യി​ലു​മാ​യി​രു​ന്നു.

Related posts