ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയിൽ ചേർന്ന യുവസൈനികന് ഗ്രനേഡ് കൈകാര്യം ചെയ്യാൻ പരിശീലനം നൽകവേ കൈയിൽ നിന്നും വഴുതി വീണ് പൊട്ടിത്തെറിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. ചൈനയിലെ ഷാൻസി പ്രവശ്യയിലുള്ള സിയാനിലെ എയർ ഫോഴ്സ് കേഡറ്റ് സ്കൂളിലെ പരിശീലനത്തിനിടെയാണ് ഹാംഗ് എന്നു പേരുള്ള യുവസൈനികന്റെ കൈയിൽ നിന്നും അബദ്ധത്തിൽ ഗ്രനേഡ് നിലത്തു വീണ് പൊട്ടിയത്. 2016ൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വിട്ടത് മാധ്യമമായ ചൈനീസ് സിൻഹുവാ ന്യൂസാണ്.
പരിശീലകനോപ്പം നിന്ന് ഡ്രനേഡ് എറിയാൻ പരിശീലിക്കുകയായിരുന്നു ഹാംഗ്. എന്നാൽ അബദ്ധം പറ്റി ഹാംഗിന്റെ കൈയിൽ നിന്നും ഗ്രനേഡ് നിലത്തു വീണു. സംഭവം കണ്ട പരിശീലകൻ ഹാംഗുമായി സ്ഥലത്തുനിന്നും ഞൊടിയിടയിൽ മാറുകയായിരുന്നു ഉടൻ തന്നെ ഗ്രനേഡ് പൊട്ടിത്തെറിക്കുകയും ചെയ്തു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ അവിടം പുക കൊണ്ടു മൂടുന്നത് വീഡിയോയിൽ കാണാം. അപകടത്തിൽ ആർക്കും പരിക്കുപറ്റിയില്ല.