കാട്ടാക്കട : മാറനല്ലൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. ഊരൂട്ടമ്പലം ഡിവൈഎഫ്ഐ ലോക്കൽ കമ്മിറ്റിയിലെ തേവരക്കോട് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം പ്രബിന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്.
ഇന്നലെ രാത്രിയിലാണ് സംഭവം. ഈ സമയം പ്രബിൻ വീടിന് മുന്നിലെ ബൈക്കിലി രിക്കുക യായിരുന്നു. മൊബൈൽ ചാർജ് ചെയ്യാനായി വീട്ടിനുള്ളിലേക്ക് പ്രബിൻ കയറിയപ്പോളാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം പ്രബിന്റെ ബൈക്കിന് നേരെ ബോംബെറിഞ്ഞത്.
എറിഞ്ഞ ബോംബ് സ്കൂട്ടറിൽ തട്ടി തെറിച്ചെങ്കിലും പൊട്ടിയില്ല.നാടൻ ബോബ് ആണ് എറിഞ്ഞത്.ഇത് പൊട്ടാത്തതിനാൽ വലിയ അപകടം ഒഴിവായി. വിദേശത്ത് സ്വകാര്യ കമ്പനിയുടെ കപ്പലിൽ കുക്കായി ജോലി നോക്കുന്ന പ്രബിൻ കോവിഡായതിനാൽ കഴിഞ്ഞ നാല് മാസമായി നാട്ടിലുണ്ടായിരുന്നു.
സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പാർട്ടി നേതൃത്വം പറയുന്നു.രണ്ട് ദിവസം മുമ്പ് പ്രവീൺ പ്രദേശത്തെ കഞ്ചാവ്മാഫിയയുമായി ബന്ധപ്പെട്ട ചില യുവാക്കളുമായി തർക്കം ഉണ്ടായി. ഇതിന്റെ തുടർച്ചയാണ് ബോബേറിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കാട്ടാക്കട ഡിവൈഎസ്പി ബി പ്രശാന്തന്റെ നേതൃത്വത്തിലുളള പോലീസ് സംഘം സ്ഥലത്തെത്തി . ബോബ് സ്ക്വാഡ് എത്തിയാണ് നാടൻ ബോബ് നിർവീര്യമാക്കിയത്.