മാഹി: മാഹി പന്തക്കലിൽ സ്വകാര്യ വ്യക്തിയുടെ വീടിന് മതിൽ പണിയുവാൻ കുഴിയെടുക്കുമ്പോൾ ബോംബെന്ന് സംശയിക്കുന്ന വസ്തു വിദഗ്ധ പരിശോധനയിൽ വെറും തേങ്ങയെന്ന് കണ്ടെത്തി.
ഇന്നലെ ഉച്ചയക്ക് 12 ഓടെയായിരുന്നു മതിൽ നിർമാണ പ്രവർത്തനത്തിലേർപ്പെട്ട തൊഴിലാളികൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ ബോംബിന് സമാനമായ വസ്തു കണ്ടെത്തിയത്.
ഉടൻ തന്നെ പോലീസിനെ അറിയിച്ചതിനെ തുടർന്ന് മാഹി പോലീസ് സൂപ്രണ്ട് രാജവേലു, സി.ഐ. അടൽ അരശൻ, പന്തക്കൽ എസ്.ഐ.രാധാകൃഷ്ണ ൻ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി ഇത് കസ്റ്റഡിയിലെടുത്തു. ബോംബ് കണ്ടെത്തിയെന്ന പ്രചാരണം പ്രദേശത്തെ ആശങ്കയിലാക്കിയിരുന്നു.
തുടർന്നു നടത്തിയ പരിശോധനയിയിൽ തൊണ്ട കളഞ്ഞ തേങ്ങ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു വച്ചതാണെന്ന് കണ്ടെത്തിയതോടെയാണ് ആശങ്കയ്ക്ക് വിരാമമായത്.