തളിപ്പറമ്പ്: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരേ സ്റ്റീല്‍ ബോംബ് ആക്രമണം നടന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.സംഭവത്തിന്റെ മൂന്ന് സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ 15 ന് രാത്രി പത്തോടെയാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടു പേര്‍ക്ക് നേരേ സ്റ്റീല്‍ബോംബ് ആക്രമണം ഉണ്ടായത്. തൃച്ചംബരം സ്വദേശികളായ ഉമേഷ് (35), ദാസന് (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഉമേഷാണ് ബൈക്ക് ഓടിച്ചിരുന്നത്. സജീവ ബി ജെ പി- ആര് എസ് എസ് പ്രവര്‍ത്തകനായ ഉമേഷ് ഇപ്പോള്‍ പാര്‍ട്ടിയില്‍ സജീവമല്ല.
കഴിഞ്ഞ വര്‍ഷം ഇതേ സ്ഥലത്തു വെച്ച് ഉമേഷിന്റെ സഹോദരന് രജീഷിനെ അജ്ഞാതസംഘം വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. വന്‍സ്ഫോടനത്തോടെയാണ് ബോംബ് പൊട്ടിച്ചിതറിയതെങ്കിലും ഇരുവര്‍ക്കും കാര്യമായ പരിക്കേറ്റിരുന്നില്ല. പോസ്റ്റ് ഓഫീസ് റോഡിലെ മൂന്ന് സ്വകാര്യ സ്ഥാപനങ്ങളുടെ സിസിടിവി ഫൂട്ടേജുകളാണ് പോലീസ് പരിശോധിക്കുന്നത്.