പിലിക്കോട്(കാസർഗോഡ്): കാഞ്ഞങ്ങാട് നെഹ്റു കോളേജ് റിട്ട. പ്രിൻസിപ്പൽ ഡോ.പി.വി. പുഷ്പജയുടെ കൊടക്കാട് പൊള്ളപ്പൊയിലിലെ വീടിനു നേരെ ബോംബേറ് ഉണ്ടായ സംഭവത്തിൽ ചീമേനി പോലീസ് കേസെടുത്തു. വീടിന്റെ മുകൾ നിലയിലെ കോൺക്രീറ്റ് ഭാഗങ്ങൾ ഓടുമേഞ്ഞ ഭാഗങ്ങൾ ജനൽ ഗ്ലാസുകൾ തുടങ്ങിയവയും മറ്റും തകർന്നതുമായി ഏതാണ്ട് ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്.
ഫോറൻസിക് വിദഗ്ദർ ഇന്ന് ഡോ.പുഷ്പജയുടെ വീട്ടിലെത്തും. കാസർഗോഡ് ജില്ലാ പോലീസ് മേധാവി ഇന്ന് പുഷ്പജയുടെ വീട്ടിലെത്തും. വനിതാ മതിലിനെതിരെ അഭിപ്രായം പറഞ്ഞതിന് വനിതയായ അധ്യാപികയുടെ വീട്ടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ നീതിപൂർവമായ അന്വേഷണം നടക്കുന്നില്ലെങ്കിൽ അന്വേഷണത്തിന് പ്രത്യേക ടീമിനെ നിയമിക്കണമെന്ന് കാസർഗോഡ് ഡിസിസി വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രൻ ആവശ്യപ്പെട്ടു.