ബംഗളൂരു: ബംഗളൂരുവില്‍ വിവിധയിടങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നും 25 ലക്ഷം രൂപ തന്നില്ലെങ്കിൽ സ്ഫോടനം നടത്തുമെന്നും ഭീഷണി. മുഖ്യമന്ത്രി, ഡിജിപി ആഭ്യന്തര മന്ത്രി എന്നിവരുടെ ഇ-മെയില്‍ ഐഡികളിലാണ് സന്ദേശമെത്തിയത്. ഷഹീദ് ഖാൻ എന്ന് പേരുള്ള ഒരു ഐഡിയിൽനിന്നാണ് ഭീഷണി സന്ദേശം.
ബംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടനത്തിന് പിന്നാലെയുണ്ടായ ബോംബ് സ്ഫോടനഭീഷണി ഗൗരവത്തോടെയാണു പോലീസ് കാണുന്നത്. സൈബർ വിംഗ് കേസ് രജിസ്റ്റര്‍ ചെയ്യുകയും നഗരത്തില്‍ വ്യാപക പരിശോധന തുടങ്ങുകയും ചെയ്തു. അതേസമയം, രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധപ്പെട്ട് നാല് പേര് ഇതുവരെ പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്.