കഴക്കൂട്ടം: നെഹ്റു ജംഗ്ഷനിലെ സിപിഎം പ്രവര്ത്തകൻ ആര്. ഷിജുവിന്റെ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തിൽ മൂന്നു പേരെ പോലീസ് തുമ്പ അറസ്റ്റ് ചെയ്തു.
പുലയനാര്‍കോട്ട തേരിവിള പുത്തന്‍വീട്ടില്‍ ചന്തു (45), പുത്തന്‍തോപ്പ് ഫാത്തിമാമന്സില്ചരുവിളാകത്തുവീട്ടില് സമീര്‍ (24), ചിറ്റാറ്റുമുക്ക് കനാല്‍ പുറമ്പോക്കില്‍ അന്‍സാദ് (24) എന്നിവരാണ് അറസ്റ്റിലായത്.
വാടകവീട്ടിലെ താമസം അവസാനിപ്പിച്ചതിലുള്ള വിരോധമാണ് സംഭവത്തിനു പിന്നിലെന്നു പോലീസ് പറഞ്ഞു. മുമ്പ് ഷിജുവിന്റെ ബന്ധുവീട് ചന്തു വാടകയ്ക്കെടുത്തിരുന്നു.
അവിടം കേന്ദ്രമായി മദ്യപാനവും കഞ്ചാവുവിൽപ്പനയും നടക്കുന്നതായും അയൽക്കാര്‍ പരാതി പറഞ്ഞതോടെ ഷിജുവിന്റെ നേതൃത്വത്തില്‍ ആറുമാസം മുമ്പ് വാടക്കാരനെ അവിടെനിന്ന് ഒഴിപ്പിച്ചിരുന്നു ഇൗ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
.