പരിയാരം: യുഡിഎഫ് പ്രതിഷേധം ശക്തമാക്കിയപ്പോള്‍ ബോംബാക്രമണ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പിലാത്തറയിലെ കെ.ജെ.ഷാലറ്റിന്റെ സിഎം നഗറിലെ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തിലെ മുഖ്യപ്രതിയും സജീവ സിപിഎം പ്രവര്‍ത്തകനുമായ ഏഴിലോട് അറത്തിപ്പറമ്പിലെ കണിയാല്‍ ഹൗസില്‍ കെ.രതീഷിനെയാണ് (31) ഇന്നലെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.
ഏഴിലോട്ടെ ചുമട്ടുതൊഴിലാളിയായ രതീഷിനെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം 19 നാണ് ഷാലറ്റിന്റെ വീടിന് നേര്‍ക്ക് ബോംബെറിഞ്ഞത്. കേസിലെ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പിലാത്തറയില്‍ പ്രതിഷേധയോഗം ചേരാനിരിക്കെയാണ് പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തത്.
രതീഷിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിനായി ഇന്ന് പരിയാരം പോലീസ് പയ്യന്നൂര്‍ കോടതിയില്‍ അപേക്ഷ നല്‍കും. ഈ കേസില്‍ രണ്ട് പ്രതികളെ കൂടി പിടികിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു.