മട്ടന്നൂർ: നടുവനാട് കൊട്ടൂർഞാലിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തിൽ അഞ്ചുപേർക്കെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തു. ഇന്നലെ പുലർച്ചെ 3.30ഓടെയായിരുന്നു ആർഎസ്എസ് നടുവനാട് മണ്ഡലം ശാരീരിക് ശിക്ഷക് പ്രമുഖ് എൻ. കെ. ജിഷ്ണുവിന്റെ വീടിനുനേരെ ബോംബേറുണ്ടായത്.
ബോംബേറിൽ വീടിന്റെ മുൻവശത്തെ രണ്ടു ജനൽ ചില്ല് തകരുകയും വീടിന്റെ തേപ്പ് ഇളകുകയും ചെയ്തിരുന്നു. ജിഷ്ണുവിന്റെ സഹോദരിയുടെ വിവാഹം ഈ മാസം എട്ടിനു നടക്കുന്നതിനാൽ വീടിന്റെ നവീകരണം പൂർത്തിയായതോടെയാണ് ബോംബേറുണ്ടായത്. പ്രതികൾക്കായി പോലീസ് അന്വേഷണം നടത്തി വരികയാണ്.