പേരാമ്പ്ര : ചങ്ങരോത്ത് പഞ്ചായത്തിൽ പന്തിരിക്കരയില്‍ സിപിഎം-ബിജെപി സംഘർഷം.വീടുകൾക്കു നേരെ ആക്രമണം നടന്നു. ഇന്നലെ രാത്രി ഒൻപതോടെ ബിജെപിപ്രവർത്തകൻ കോക്കാട് ശ്രീധരന്റെ വീട് സംഘടിച്ചെത്തിയ ഒരു സംഘം ആളുകൾ അടിച്ചു തകർത്തു. ശ്രീധരനും ഭാര്യ ചന്ദ്രിക. അമ്മ ജാനകി എന്നിവർക്കു പരിക്കേറ്റു.
ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അക്രമത്തിനു പിന്നിൽ സിപിഎമ്മാണെന്നാണു ബിജെപി ആരോപിക്കുന്നത്. പിന്നാലെ രാത്രി പന്ത്രണ്ടരയോടെ ഇതിനു തിരിച്ചടിയുണ്ടായി. സിപിഎം നേതാവും ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗവുമായ കെ.പി. ജയേഷിന്റെ വീടിന് നേരേ ബോംബേറുണ്ടായി.
ഈ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം വിവാഹ വീട്ടില്‍ നിന്നും മര്‍ദനമേറ്റതിനെ തുടര്‍ന്ന് ജയേഷ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ ചികിത്സയിലാണ്. ഭാര്യയും അവിടെയാണുണ്ടായിരുന്നത്. വീടിന്റെ ജനല്‍ചില്ലുകള്‍, വാതില്‍, ഗ്രാനൈറ്റ് തറ എന്നിവ തകര്‍ന്നിട്ടുണ്ട്.
അക്രമത്തിനു പിന്നിൽ ആർഎസ്എസാണെന്നു സിപിഎം ആരോപിക്കുന്നു. പെരുവണ്ണാമൂഴി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് പന്തിരിക്കര അങ്ങാടിയില്‍ ഇന്ന്വൈകിട്ട് ആറുവരെസിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.