പിറവം: പിറവത്ത് ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി നിതിൻ രാജിന്റെ വീടിനുനേരെയാണ് വ്യാഴാഴ്ച പുലർച്ചെ ആക്രമണമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
സിപിഎം-സിപിഐ സംഘർഷം നിലനിൽക്കുന്ന മേഖലയാണ് ഇവിടം. ആക്രമണം ഇതിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായി നിതിൻ രാജ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.