തിരുവനന്തപുരം: കഴക്കൂട്ടം, തുന്പ റെയിൽവേ ട്രാക്കിന് സമീപം നാടൻ ബോംബ് ശേഖരം കണ്ടെ ത്തിയ സംഭവത്തിൽ അഞ്ചു പേരെ തുന്പ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ തുന്പ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
സംശയാസ്പദമായ സാഹചര്യത്തിൽ വിവിധ സ്ഥലങ്ങളിൽ കണ്ടെത്തിയവരെയാണ് പോലീസ് പിടികൂടിയത്.പിടിയിലായവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുള്ളവരാണെന്നാണ് പോലീസ് നൽകുന്ന വിവരം.
ഇന്നലെ രാത്രിയിലാണ് കഴക്കൂട്ടം റെയിൽവെ സ്റ്റേഷന് ഒരു കിലോമീറ്ററോളം അകലെയുള്ള റെയിൽവെ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും നിരവധി നാടൻബോംബുകൾ ആർപിഎഫ് സംഘം കണ്ടെടുത്തത്.
പട്രോളിംഗ് നടത്തുകയായിരുന്ന റെയിൽവെ പോലീസ് സംഘം നാല് പേരെ സംശയകരമായ സാഹചര്യത്തിൽ കണ്ടെ ത്തി. ഇവർ പോലീസിനെ കണ്ട് രക്ഷപ്പെടുകയായിരുന്നു.
ആർപിഎഫിന്റെ പരാതിയെ തുടർന്ന് തുന്പ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെട്ട അഞ്ച് പേരെ കസ്റ്റഡിയിലെടുത്തത്.