തലശേരി: ധർമടത്ത് സിപിഎം-ബിജെപി സംഘർഷം രൂക്ഷമാകുന്നു. ആർഎസ്എസ് സേവാകേന്ദ്രത്തിനുനേരേ ഇന്നലെ അർധരാത്രി ബോംബാക്രമണം നടന്നു. ശനിയാഴ്ച രാത്രി സിപിഎം ഓഫീസിനുനേരേ നടന്ന അക്രമത്തിനു പിന്നാലെയാണ് ഇന്നലെ രാത്രി വീണ്ടും ആർഎസ്എസ് സേവാകേന്ദ്രത്തിനും നേരേ ബോബാക്രമണം നടന്നത്.
ധർമടം സത്രത്തിനു സമീപം പ്രവർത്തിക്കുന്ന ആർഎസ്എസ് സേവാകേന്ദ്രമായ ഗുരുമന്ദിരത്തിനുനേരേയാണ് ബോംബേറുണ്ടായത്. ബോംബേറിൽ സ്ഥാപനത്തിന്റെ ബോർഡും കൈവരികളും തകർന്നിട്ടുണ്ട്. വിവരമറിഞ്ഞ് ധർമടം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അക്രമത്തിനു പിന്നിൽ സിപിഎമ്മാണെന്നു ആർഎസ്എസ് ആരോപിച്ചു.