നടുവിൽ(കണ്ണൂർ): നടുവിൽ കിഴക്കേകവലയിൽ ആർഎസ്എസ് നേതാവിന്റെ വീട്ടിൽ ബോംബ് പൊട്ടി രണ്ടു കുട്ടികൾക്കു പരിക്കേറ്റ സംഭവത്തിൽ കീഴടങ്ങിയ ആർഎസ്എസ് നേതാവ് റിമാൻഡിൽ. ആർഎസ്എസ് തളിപ്പറമ്പ് കാര്യവാഹക് ഷിബു മുതിരമലയെ അടുത്ത മാസം 12 വരെ റിമാൻഡ് ചെയ്തു.
തളിപ്പറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് പ്രതി കീഴടങ്ങിയത്. വീടിനോടു ചേർന്നുള്ള ഷെഡിലാണു 23 ന് സ്ഫോടനം ഉണ്ടായത്. കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ ചവിട്ടി സ്റ്റീൽ ബോംബുകൾ പൊട്ടുകയായിരുന്നു. ഗജൻരാജ് (12), ഗോകുൽ (ഏഴ്) എന്നീ കുട്ടികൾക്കാണു പരിക്കറ്റത്.
കാലിനു ഗുരുതരമായിക്കേറ്റ ഇവർ ചികിത്സയിലാണ്. തുടർന്നു പോലീസ് വീട്ടിൽ നടത്തിയ റെയ്ഡിൽ ഏഴു വടി വടിവാൾ, ഇരുമ്പുദണ്ഡ്, വെടിമരുന്ന് എന്നിവ കണ്ടെത്തിയിരുന്നു.