കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നാടൻ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. മുർഷിദാബാദ് ജില്ലയിലെ ഖയാർത്തല പ്രദേശത്ത് ഇന്നലെ രാത്രിയാണു സംഭവം. മാമുൻ മൊല്ല, സക്കീറുൾ സർക്കാർ, മുസ്താഖിൻ ഷെയ്ഖ് എന്നിവരാണു മരിച്ചത്.
മാമുൻ മൊല്ലയുടെ വീട്ടിലായിരുന്നു ബോംബ് നിർമാണം. ഇന്നലെ രാത്രിയുണ്ടായ വലിയ സ്ഫോടനം പരിസരവാസികളെ പരിഭ്രാന്തിയിലാഴ്ത്തി. സ്ഫോടനത്തിൽ വീടിന്റെ മേൽക്കൂര തകർന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.