പ​യ്യ​ന്നൂ​രി​ലെ സ്‌​ഫോ​ട​ന പ​ര​മ്പ​ര​ക്ക് ക​ടി​ഞ്ഞാ​ണി​ടാ​ന്‍ പോ​ലീ​സ്; പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കും

പ​യ്യ​ന്നൂ​ര്‍: ബോം​ബ് സ്‌​ഫോ​ട​ന പ​ര​മ്പ​ര​ക​ള്‍​ക്ക് ത​ട​യി​ടാ​ന്‍ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സ്. പ​യ്യ​ന്നൂ​രി​ലെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​തോ​ടൊ​പ്പം നി​ല​വി​ല്‍ ന​ട​ക്കു​ന്ന സ്‌​ഫോ​ട​ന​ങ്ങ​ള്‍ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​മാ​യി മാ​റാ​തി​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നു​ള്ള ക​ര്‍​ശ​ന നി​ര്‍​ദ്ദേ​ശ​വു​മു​ണ്ട്. ക​ണ്‍​ട്രോ​ള്‍ സ്‌​റ്റേ​ഷ​ന് വേ​ണ്ടി​യു​ള്ള ആ​ദ്യ വാ​ഹ​നം ഇ​ന്ന് പ​യ്യ​ന്നൂ​രി​ലെ​ത്തും.​

ബോം​ബ് സ്‌​ഫോ​ട​ന​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ന്ന ചി​റ്റ​ടി പ്ര​ദേ​ശ​ത്ത് രാ​ത്ര​കാ​ല പ​ട്രോ​ളിം​ഗും പോ​ലീ​സ് പി​ക്ക​റ്റും എ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ന്നു​ണ്ട്. ബോം​ബ് സ്‌​ക്വാ​ഡും ഡോ​ഗ് സ്‌​ക്വാ​ഡു​മു​ള്‍​പ്പെ​ടു​ന്ന വി​പു​ല​മാ​യ പോ​ലീ​സ് സേ​ന​യെ ഉ​പ​യോ​ഗി​ച്ച് വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തും.

രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ ആ​ളു​ക​ളെ​ന്ന​തി​ലു​പ​രി ചി​ല സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ നാ​ടി​ന്‍റെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍​ക്കാ​ണ് നീ​ക്കം.

Related posts