നാദാപുരത്ത് സ്‌​ഫോ​ട​നത്തിൽ ര​ണ്ട് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് പ​രി​ക്ക്; സ്ഥ​ല​ത്ത് നി​ന്ന് സ്റ്റീ​ല്‍ ബോം​ബി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍  കണ്ടതായി പോലീസ്

നാ​ദാ​പു​രം: ​വ​ള​യം കു​യ്‌​തേ​രി​യി​ല്‍ സ്‌​ഫോ​ട​ന​ത്തി​ല്‍ ര​ണ്ട് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു.​കു​യ്‌​തേ​രി പു​തു​ക്കു​ടി താ​ഴെ ഇ​ന്ന് രാ​വി​ലെ 8.15 ഓ​ടെ സ്‌​ഫോ​ട​നം ന​ട​ന്ന​ത്.​ മ​ദ്ര​സ​യി​ല്‍ പോ​യി തി​രി​ച്ച്‌ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കു​യ്‌​തേ​രി​യി​ലെ ഒ.​പി.​മു​ജീ​ബി​ന്‍റെ മ​ക്ക​ളാ​യ ഫാ​ത്തി​മ (10),സ​ഹോ​ദ​രി നാ​ദി​യ (8) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

വ​യ​റി​നും,കാ​ലി​നു​മാ​ണ് പ​രി​ക്കെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി​നി​ക​ളെ വ​ള​യം പ്രാ​ഥ​മി​ക ആ​രോ​ഗ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ ന​ല്‍​കി.​സാ​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി​നി​ക​ളെ വ​ട​ക​ര​യി​ലേ​ക്ക് കൊ​ണ്ട് പോ​യി.​സ്ഥ​ല​ത്ത് നി​ന്ന് സ്റ്റീ​ല്‍ ബോം​ബി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​

സ്‌​ഫോ​ട​ന സ്ഥ​ല​ത്ത് ര​ക്ത​ക്ക​റ​യും ക​ണ്ടെ​ത്തി.​നാ​ദാ​പു​രം സ​ബ് ഡി​വി​ഷ​ണ​ല്‍ ഡി ​വൈ എ​സ് പി ​പ്രി​ന്‍​സ് അ​ബ്ര​ഹാം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Related posts