തലശേരി: കുട്ടിമാക്കൂലില്‍ ദുരൂഹ സാഹചര്യത്തിലുണ്ടായ സ്ഫോടനത്തില്‍ സിപിഎം പ്രവര്ത്തകന് ഇടതുകൈപ്പത്തി നഷ്ടപ്പെട്ടു. മൂഴിക്കര നാരായണീയത്തില്‍ സുജിന്ബാബു(24)വിന്റെ ഇടതു കൈപ്പത്തിയാണ് സ്ഫോടനത്തില്‍ തകര്‍ന്നത്. ഇരുകൈപ്പത്തികള്‍ക്കും ഗുരുതരമായി പരിക്കേറ്റ നിലയിലാണ് ഇയാളെ ശനിയാഴ്ച തലശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചത്.ശനിയാഴ്ച വൈകുന്നേരം മൂന്നര മണിയോടെയാണ് ഉഗ്ര ശബ്ദത്തോടെ സ്ഫോടനം നടന്നത്. ബോംബ് സോഫടനത്തിലാണ് ഇയാള്‍ക്ക് പരിക്കേറ്റിട്ടുള്ളതെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.
ആളൊഴിഞ്ഞ പറമ്പില്‍ കെട്ടിയുയുര്ത്തിയ ഏറു മാടത്തില്‍ വച്ചാണ് സ്ഫോടനം നടന്നതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ പടക്കം പൊട്ടിത്തെറിച്ചാണ് പരിക്കേറ്റതെന്നാണ് സുജിന്ബാബു ആശുപത്രിയില്‍ നല്കിയ മൊഴിയില്‍ പറഞ്ഞിട്ടുള്ളത്. സംഭവത്തെകുറിച്ച് ടൗണ്‍ പോലീസ് അന്വേഷണമാരംഭിച്ചു. എക്സ്പ്ളോസീവ് സബ്സ്റ്റൻസ് ആക്ട് പ്രകാരമാണ് പോലീസ് കേസെടുത്തത്.