ഭോപ്പാൽ: മധ്യപ്രദേശിലെ രാജാഭോജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബു വച്ചിട്ടുണ്ടെന്ന അജ്ഞാതസന്ദേശത്തെത്തുടർന്നു പോലീസ് പരിശോധന നടത്തി.
ഇ മെയിലിലാണു ഭീഷണി ലഭിച്ചതെന്ന് വിമാനത്താവളത്തിലെ ചീഫ് സെക്യൂരിറ്റി ഓഫീസർ വിശാൽ കുമാർ ശർമ നൽകിയ പരാതിയിൽ പറയുന്നു.
ബോംബ് ഭീഷണിയെത്തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ എയർപോർട്ടിൽ എത്തിയിരുന്നു. അതിനിടെ ഗോവയിലെ ദബോലിം വിമാനത്താവളത്തിനും ബോംബുവച്ചിട്ടുണ്ടെന്ന ഭീഷണിയെത്തുടർന്ന് സുരക്ഷാ നടപടികൾ ശക്തമാക്കി.