ബോംബെയിലെ ഉയിരെ എന്ന ഗാനത്തിന്റെ ഹിന്ദി പതിപ്പ് തു ഹീ രേ എന്ന ഗാനം ഞാനാണ് ആദ്യം പാടിയത്. പിന്നീട് റഹ്മാൻജി എന്നെ വിളിച്ചു. ബോംബെയുടെ ഹിന്ദി പതിപ്പിനായി ഞാൻ പാടിയ ഒരു ഗാനം മറ്റേണ്ടി വരുമെന്ന് പറഞ്ഞു.
സിനിമയിലെ പാട്ടുകളെല്ലാം പാടിയിരിക്കുന്നത് ദക്ഷിണേന്ത്യൻ ഗായകരാണല്ലോ എന്ന് ഓഡിയോ കമ്പനി പരാതി പറഞ്ഞെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
വടക്കെ ഇന്ത്യയിൽ നിന്നുള്ള ഗായകരെക്കൂടി പിന്നണിയിൽ ഉൾപ്പെടുത്തണമെന്ന് അവർ നിർബന്ധം പറഞ്ഞു. റഹ്മാൻജി എന്നോട് അനുവാദം വാങ്ങിയിട്ടാണ് മറ്റൊരു ഗായികയെക്കൊണ്ട് അതു പാടിച്ചത്. അദ്ദേഹമല്ലാതെ മറ്റൊരാളും അതു ചെയ്യില്ല. -ചിത്ര