വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന പരാതികള്‍ ഇനി നിലനില്‍ക്കില്ല, 21കാരിയുടെ പരാതി തള്ളി, നിര്‍ണായക വിധിയുമായി ബോംബെ ഹൈക്കോടതി

girl‘വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു’ ഇപ്പോള്‍ സ്ഥിരം കേള്‍ക്കുന്ന വാര്‍ത്തകളിലൊന്നാണ് ഇത്. എന്നാല്‍ ബോംബെ ഹൈക്കോടതി സുപ്രധാനമായൊരു വിധി പുറപ്പെടുവിച്ചിരിക്കുകയാണ്. ഇരുപത്തിയൊന്നുകാരനെതിരെ മുന്‍ കാമുകി നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കവേ ജസ്റ്റിസ് മൃദുല ഭട്കറാണ് ഭാവിയില്‍ നിര്‍ണായകമായേക്കാവുന്ന നിരീക്ഷണം നടത്തിയിരിക്കുന്നത്. വിവാഹവാഗ്ദാനം ലൈംഗികബന്ധത്തിന് പ്രലോഭനമായെന്ന് പരാതിപ്പെടുന്നത് എല്ലായിപ്പോഴും അംഗീകരിക്കാനാകില്ലെന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കി.

പീഡിപ്പിച്ചുവെന്ന തരത്തിലുള്ള പരാതികള്‍ വര്‍ധിച്ചതാണ് കോടതിയെ ഇത്തരത്തിലൊരു പരാമര്‍ശനത്തിന് പ്രേരിപ്പിച്ചത്. വിവാഹപൂര്‍വ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വിദ്യാസമ്പന്നയായ യുവതികള്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കണം. പെണ്‍കുട്ടികളെ പ്രലോഭിപിച്ചാണ് പീഡിപ്പിക്കുന്നതെങ്കില്‍ അതിന് ഏതെങ്കിലും തരത്തിലുള്ള തെളിവ് ആവശ്യമാണ്. എന്നാല്‍ വിവാഹ വാഗ്ദാനം നല്‍കിയാണ് പീഡനം എന്നത് ഒരു പ്രലോഭനമായി കാണാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.

ഒരു പുരുഷനെ പ്രണയിക്കുന്ന പെണ്‍കുട്ടി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കണമെന്നും കോടതി പറഞ്ഞു. ബന്ധങ്ങള്‍ തകര്‍ന്ന ശേഷം ബലാത്സംഗ കേസുകള്‍ നല്‍കുന്ന പ്രവണത വര്‍ധിച്ചുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെയും പ്രതിയുടെയും ജീവനും സ്വാതന്ത്ര്യവും ഒരു പോലെ സംരക്ഷിക്കാനുള്ള അവകാശം കോടതിക്കുണ്ടെന്നും ജഡ്ജി നിരീക്ഷിച്ചു.

Related posts