കൊയിലാണ്ടി: അരിക്കുളം കാരയാട് എക്കാട്ടൂരിൽ സിപിഎം നേതാക്കളുടെ വിടിനു നേരെ ബോംബാക്രമണം. ബ്ലോക്ക് പഞ്ചായത്ത് മെംബറും, സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ പൂളയുള്ള പറമ്പിൽ രമണി, സിപിഎം പ്രവർത്തകനായ പൈക്കാട്ടിരി ശ്രീജിത്ത് തുടങ്ങിയവരുടെ വിടുകൾക്ക് നേരെയാണ് ബോംബാക്രമണമുണ്ടായത്.
ഇന്നു പുലർച്ചെ 4.15 ടെയാണ് സംഭവം. കഴിഞ്ഞ ദിവസം കാരയാട് എസ്എഫ്ഐ നേതാവ് വിഷ്ണുവിനെ വെട്ടി പരിക്കേൽപിച്ചിരുന്നു. തുടർന്നാണ് ഇന്ന് ബോംബാക്രമണവും നടന്നത്. ആക്രമണത്തിൽ രമണിയുടെ വീടിന്റെ വാതിൽ തകർന്നിട്ടുണ്ട്. ശ്രീജിത്തിന്റെ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.
മേപ്പയ്യൂർ പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഫോഫോടകവസ്തുവാണ് എറിഞ്ഞതെന്നാണ് പോലിസ് പറയുന്നത്. പെട്രോൾ ബോംബാണെന്നും പറയുന്നു. വിശദമായ പരിശോധനയ്ക്കായി ഫോറൻസിക് വിദഗ്ധർ എത്തും. വിവരമറിഞ്ഞ് നിരവധി പേരാണ് സ്ഥലത്തെത്തുന്നത്. രമണിയുടെ ഭർത്താവ് കുഞ്ഞിരാമൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ്.