യു​ട്യൂ​ബി​ൽ വീ​ഡി​യോ ക​ണ്ട് ബോം​ബ് ഉ​ണ്ടാ​ക്ക​ൽ; സ്‌​ഫോ​ട​ന​ത്തി​ൽ 5 കു​ട്ടി​ക​ൾ​ക്ക് പ​രി​ക്ക്

മു​സാ​ഫ​ർ​പു​ർ: ബി​ഹാ​റി​ലെ മു​സാ​ഫ​ർ​പു​ർ ജി​ല്ല​യി​ൽ യു​ട്യൂ​ബി​ൽ വീ​ഡി​യോ ക​ണ്ട് ബോം​ബ് ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ അ​ഞ്ച് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു.

ഒ​രാ​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. പ​രി​ക്കേ​റ്റ എ​ല്ലാ​വ​രെ​യും ഗ​യാ​ഘ​ട്ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ (പി​എ​ച്ച്സി) ചി​കി​ത്സ​യ്ക്കാ​യി മാ​റ്റി.

കു​ട്ടി​ക​ൾ യൂ​ട്യൂ​ബ് വീ​ഡി​യോ​ക​ളി​ൽ​നി​ന്ന് പ​ഠി​ച്ച മെ​റ്റീ​രി​യ​ലു​ക​ൾ പ​രീ​ക്ഷി​ച്ച​താ​യി സീ​നി​യ​ർ പോ​ലീ​സ് സൂ​പ്ര​ണ്ട് രാ​കേ​ഷ് കു​മാ​ർ സ്ഥി​രീ​ക​രി​ച്ചു.

കു​ട്ടി​ക​ൾ തീ​പ്പെ​ട്ടി​ക്കോ​ലി​ൽ​നി​ന്ന് വേ​ർ​തി​രി​ച്ചെ​ടു​ത്ത വെ​ടി​മ​രു​ന്ന് ടോ​ർ​ച്ചി​ൽ നി​റ​യ്ക്കു​ക​യും ബാ​റ്റ​റി ക​യ​റ്റു​ക​യും ചെ​യ്തു. സ്വി​ച്ച് ഓ​ൺ ചെ​യ്യു​മ്പോ​ൾ ടോ​ർ​ച്ച് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ത​ട​യാ​ൻ കു​ട്ടി​ക​ളു​ടെ ഓ​ൺ​ലൈ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ളോ​ട് പോ​ലീ​സ് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment