കണ്ണൂർ: ബോംബ് സ്ഫോടനത്തിൽ മരിച്ചവർക്ക് പാനൂർ ചെറ്റക്കണ്ടിയിൽ സ്മാരകം നിർമിച്ച് സിപിഎം. 2015ൽ സ്ഫോടനത്തിൽ മരിച്ച സുബീഷ്, ഷൈജു എന്നിവരുടെ സ്മരണയ്ക്കായാണ് സ്മാരക മന്ദിരം നിർമിച്ചത്.
ഇരുവരും ബോംബ് നിർമാണത്തിനിടെയാണ് മരിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു. ഇതേത്തുടർന്ന് പാർട്ടി ഇരുവരെയും തള്ളിപ്പറയുകയും ചെയ്തിരുന്നു.
എന്നാൽ, അന്ന് പാർട്ടി നേതാക്കൾ ഉൾപ്പെടെയുള്ളവരായിരുന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ഏറ്റു വാങ്ങിയതും സംസ്കാരമുൾപ്പെടെയുള്ളവയക്ക് നേതൃത്വം നൽകുകയും ചെയ്തത്.
പാർട്ടി നേരത്തെ തള്ളിപ്പറഞ്ഞവർക്കാണ് ഇപ്പോൾ പാർട്ടിയുടെ നേതൃത്വത്തിൽതന്നെ സ്മാരകം ഒരുക്കിയിരിക്കുന്നത്. സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം 22ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിർവഹിക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ടുള്ള നോട്ടീസിൽ പറയുന്നത്.