നേമം : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വെള്ളായണി ദേവി ക്ഷേത്രത്തില്‍ ഒരുക്കിയ ബൊമ്മ ക്കൊലും കാണാന്‍ ഭക്തജനതിരക്ക്. ആദ്യമായാണ് ക്ഷേത്രത്തില്‍ ഇത്തര ത്തില്‍ ബൊമ്മകൊലു ഒരുക്കുന്നത്. ബൊമ്മക്കൊലു വച്ച് ദേവിയെ ആരാധിക്കുന്ന സമ്പ്രദായം ദക്ഷി ണേന്ത്യയിലെ കേരളം തമിഴ്നാട് കര്‍ണ്ണാടക എന്നീ സംസ്ഥാന ങ്ങളിലാണ് ഉള്ളത്.
ബൊമ്മക്കൊലു വച്ച് ആരാധിക്കുന്നത് ദേവി സാന്നിദ്ധ്യം ഉണ്ടാക്കുമെന്നാണ് വിശ്വാസം. നവരാത്രി തുടങ്ങുമുമ്പ് 3,5,7,9 എന്ന ഒറ്റ സംഖയിലുള്ള പടികള്‍ ഉണ്ടാക്കി ദേവീദേവന്മാരുടെ ബൊമ്മകള്‍ നരിത്തുന്നു. വെള്ളായണി ദേവി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം നടന്നു വരികയാണ്.
ആഘോഷ ങ്ങളു ടെ ഭാഗമായി 10 വരെ വൈകുന്നേരം സംഗീത കച്ചേരി, നാമ സങ്കീര്‍ത്തനം, നൃത്ത സന്ധ്യ, ഭക്തിഗാനമേള, ഡാന്‍സ്, ഭജന എന്നിവയു ണ്ടായിരിക്കും. 11 ന് രാവിലെ 7 ന് വിദ്യാരംഭം തുടങ്ങും. ഡോ.വെള്ളായണി അര്ജുനന്, നടന് മധുപാല്‍ , മഞ്ചു വെള്ളായണി, പച്ചിക്കോട് സുകുമാരന്‍ നായര്‍, ക്ഷേത്രം മൂത്ത വാത്തി സതീശന്, ഇളയവാത്തി ശിവകുമാര്‍ എന്നിവര്‍ കുട്ടികളെ എഴുത്തിനിരുത്തും.