ബോണ്‍ സെറ്റിംഗ് തെറാപ്പി ഒരു മിറക്കിൾ തെറാപ്പിയാണ്. വർഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന നടുവേദനയ്ക്കും പിടലി വേദന (സ്പോണ്ടിലൈറ്റിസ്,) ഡിസ്ക് ബൾജിംഗ്, കാൽമുട്ട് വേദന, ടെന്നീസ് എൽബോ എന്നിവയ്ക്കും ഒറ്റ ദിവസം കൊണ്ട് തന്നെ വ്യത്യാസം അറിയാനും തുടർന്നുള്ള ചികിൽസയിൽ പൂർണമായി പരിഹരിക്കാനും കഴിയുന്നു എന്നതാണ് എടുത്തു പറയേണ്ടത്.
എപ്പോഴൊക്കെ ബോൺ സെറ്റിംഗ് തെറാപ്പി?
ഒാപ്പറേഷൻ നിർദേശിച്ച കേസുകൾ ഓപ്പറേഷൻ ഒഴിവാക്കി സുഖപ്പെടുത്തിയെടുക്കാനും ഓപ്പറേഷൻ ചെയ്തിട്ടും ഫിസിയോ തെറാപ്പി ചെയ്തിട്ടും ശരിയാവാത്ത കേസുകൾക്കും ബോണ്‍ തെറാപ്പി ചെയ്യാവുന്നതാണ്.
സ്കോളിയോസിസ്(നട്ടെല്ല് വളഞ്ഞു പോകുക )ഒരു പരിധി വരെ പരിഹരിച്ചെടുക്കാനും ബോൺ സെറ്റിംഗ് തെറാപ്പിയിൽ സാധിക്കും.
നീരിനും വേദനയ്ക്കും ആശ്വാസം
വളരെ സിന്പിളായി ചെയ്യുന്ന ഒരു തെറാപ്പിയാണ് ബോണ്‍ സെറ്റിംഗ്. രോഗിയിൽ ചെറിയ ചില ചലനങ്ങൾ സാധ്യമാ ക്കാൻ (മൂവ്മെന്റ്) ചികിൽസകൻ രോഗിയിൽ വളരെ ചെറിയ പ്രഷർ ഏൽപിക്കുന്ന രീതിയാണ് ബോണ്‍ സെറ്റിംഗ്
തെറാപ്പി.
യാതൊരു പാർശ്വ ഫലവും ഉണ്ടാവില്ല എന്നു മാത്രമല്ല വർഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദനയ്ക്കും നീരിനും ഞൊടിയിടയിൽ ആശ്വാസം ലഭിക്കുന്നു. ഇത് രോഗിയിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
തെറ്റായ ഭക്ഷണം, ജീവിതശൈലി…
ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് ഒരു പ്രധാന കാരണം നമ്മൾ തന്നെയാണ്. തെറ്റായ ഭക്ഷണ ശീലങ്ങളും തെറ്റായ ജീവിത രീതിയും തെറ്റായ നടത്തവും ഇരുത്തവും തെറ്റായ നില്പും തെറ്റായ കിടത്തവും കാരണം സന്ധികൾക്ക് മിസ് അലൈൻമെന്റെ സംഭവിക്കുന്നു.
അതു കാരണം അവിടങ്ങളിൽ നീർക്കെട്ട് ഉണ്ടാവുകയും വേദനയും ചൂടും അനുഭവപ്പെടുകയും ചെയ്യുന്നു. ഇതിനെ വാത രോഗമായി പരിഗണിച്ചു വാതത്തിനുള്ള ചികിൽസയാണ് പലപ്പോഴും നാം ചെയ്തു കൊണ്ടിരിക്കുന്നത്.
എന്നാൽ, അത് സ്ഥിതി വഷളാക്കുകയും കാൽമുട്ട് വളഞ്ഞു പോകുന്നതിലേക്കും സന്ധികൾ വഴങ്ങാത്ത അവസ്ഥയിൽ ആകുന്നതിലേക്കും കലാശിക്കുന്നു.
കാൽസ്യം കുറഞ്ഞാൽ
കാൽസ്യത്തിന്റെ കുറവുകൊണ്ടും എല്ലിനു പ്രശ്നങ്ങൾ ഉണ്ടവാം. അത് പരിഹരിക്കുന്നതിന് എള്ള്, റാഗി, ചാമ, മുതിര ഇവ നിത്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു നല്ലതാണ്.
മുട്ടുവേദനയ്ക്ക്….
അസഹ്യമായ കാൽമുട്ട് വേദനയ്ക്ക് എരിക്ക് ഇല, അയമോദകം, ഇഞ്ചി, ഉപ്പ്, നാരങതോട് ഇവ ഇട്ട് വെള്ളം തിളപ്പിച്ച് വേദനയുള്ള ഭാഗത്ത് ചെറു ചൂടോടെ ധാര കോരുന്നത് ഫലം ചെയ്യും.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. നിസാമുദീൻ എ.
senior Naturopath
നവജീവൻ പ്രകൃതി ചികിത്സാലയം
തിരുവനന്തപുരം ഫോൺ – 9446702365