അമ്മ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോവുന്നു! ഒരുപാടു കാര്യങ്ങള്‍ ഇവിടെ സംഭവിച്ചിരിക്കുന്നു; അമ്മയ്ക്കായി, അര്‍ജുന്‍ കപൂറിന്റെ കണ്ണീരിലലിഞ്ഞ കത്ത്

ബോളിവുഡ് നിര്‍മാതാവ് ബോണി കപൂറിന്റെയും മോനാ ഷൂരി കപൂറിന്റെയും മകനായ ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍ അമ്മയുടെ ആറാം ചരമവാര്‍ഷിക ദിനത്തില്‍ അമ്മയ്ക്കായി എഴുതിയ ഒരു കുറിപ്പാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകരെ കണ്ണീരണിയിച്ചുകൊണ്ടിരിക്കുന്നത്. അര്‍ജുന്റെ വാക്കുകള്‍ ഇങ്ങനെ…

ഇന്ന് പട്യാലയിലെ ഒരു കനാലിന്റെ കരയില്‍ സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ ഇവിടം എത്ര മനോഹരമാണെന്ന് കാണിച്ച് തരാന്‍ അമ്മയ്ക്ക് ഒരു ചിത്രം അയച്ച് തരാന്‍ സാധിച്ചെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചു പോവുകയാണ്. എന്റെ ഒരു ചിത്രം കാണാനായി അമ്മയോടൊപ്പം റെഡ് കാര്‍പെറ്റില്‍ കൂടി നടക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. പക്ഷെ എനിക്കുറപ്പാണ് ഈ കഴിഞ്ഞ ആറ് വര്‍ഷമായി എന്റെ ഒന്‍പത് സിനിമകളോടൊപ്പം എന്നോടൊപ്പം ഓരോ അടിവയ്ക്കുമ്പോഴും അമ്മ കൂടെ ഉണ്ടായിരുന്നുവെന്ന്. ഞങ്ങളുടെ വ്യക്തിപരമായ യാത്രയില്‍ എന്നോടും അന്‍ഷുലയോടുമൊപ്പം ഉണ്ടായിരുന്നെന്ന്.

അമ്മ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു. ഒരുപാട് കാര്യങ്ങള്‍ ഇവിടെ നടന്നുകഴിഞ്ഞു. ഇക്കാലമത്രയും പല ഉത്തരങ്ങള്‍ക്കുവേണ്ടിയും കരുത്തിനുവേണ്ടിയും ഞാന്‍ അമ്മയെ നോക്കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ ഞാന്‍ ചെയ്തത്രയും ശരിയാണോ എന്നറിയില്ല. എങ്കിലും ഞാന്‍ അമ്മ പഠിപ്പിച്ച കാര്യങ്ങളത്രയും ജീവിതത്തില്‍ പകര്‍ത്താന്‍ ഓരോ ദിനവും പരിശ്രമിക്കുന്നുണ്ട്.

അമ്മ വിട്ടുപിരിഞ്ഞിട്ട് ഇന്നേയ്ക്ക് ആറു വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ല. പക്ഷെ ഓരോ ശ്വാസത്തിലും ഞാന്‍ അമ്മയെ ഓര്‍ക്കുന്നു. എവിടെ ആയിരുന്നാലും പുഞ്ചിരിക്കുക. അമ്മയുടെ സ്നേഹവും ഊര്‍ജവും പകര്‍ന്നുതരിക. കാരണം ദൈവത്തിനറിയാം എന്റെയും അന്‍ഷുലയുടെയും ലോകത്തിന് ഇതൊക്കെ വേണമെന്ന്”. അര്‍ജുന്‍ കുറിച്ചു.

2012 ലാണ് മോനാ കപൂര്‍ കാന്‍സര്‍ ബാധിച്ച് മരിക്കുന്നത്. അര്‍ജുന്‍ നായകനായി അരങ്ങേറ്റം കുറിക്കുന്നത് കാണാതെയായിരുന്നു അവര്‍ വിട പറഞ്ഞത്. ബോണി കപൂര്‍ മോനയെ ഉപേക്ഷിച്ച് ശ്രീദേവിയെ വിവാഹം ചെയ്തതോടെ ആ കുടുംബവുമായി യാതൊരുവിധ ബന്ധവും പുലര്‍ത്തിയിരുന്നില്ല അര്‍ജുനും അന്‍ഷുലയും. പതിനൊന്ന് വയസായിരുന്നു ആ സമയത്ത് അര്‍ജുന് പ്രായം. അമ്മ മരിച്ചിട്ടും അച്ഛനെ ആശ്രയിക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല. എന്നാല്‍, ശ്രീദേവിയുടെ മരണശേഷം ആ കുടുംബത്തിന് താങ്ങായി നിന്നത് അര്‍ജുനായിരുന്നു. സിനിമാലോകം ഒന്നടങ്കം അര്‍ജുന്റെ ആ പ്രവര്‍ത്തിയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

As I was shooting by a canal today in Patiala wishing I could send u a picture of how nice the location was Mom I realised I never quite got to walk the red carpet with u to show u one of my films but I’m certain in the last 6 years u have walked every step of the way with me thru these 9 films Along with mine & Anshula s personal journeys…wish u were here Mom so much has transpired so much where I would have looked at u for answers and looked at u to draw strength…I don’t know if I’m doing a decent job at it but I’m taking one day at a time and making each moment count trying to be a truthful reflection of u n ur teachings…can’t believe it’s been 6 years to the day but I have thought of u every breath I have taken pls smile spread ur warmth n positivity wherever u are cause god knows the world me and Anshula need it…love u forever and beyond…

A post shared by Arjun Kapoor (@arjunkapoor) on

Related posts