പിണക്കം പാടേ മറന്ന് അര്‍ജുന്‍ കപൂര്‍ അച്ഛനും സഹോദരിമാര്‍ക്കുമൊപ്പം! മകന്റെയും സഹോദരന്റെയും കടമ നിര്‍വഹിച്ച അര്‍ജുന്‍ കപൂര്‍ ഉത്തമ മാതൃകയെന്ന് സോഷ്യല്‍മീഡിയയും ആരാധകരും

അമ്മയെയും തന്നെയും ഉപേക്ഷിച്ച് നടി ശ്രീദേവിയോടൊപ്പം ജീവിതം ആരംഭിച്ച പിതാവ് ബോണി കപൂറിനോട് ഈ അടുത്ത നാളുകള്‍ വരെ അദ്ദേഹത്തിന്റെ ആദ്യ ഭാര്യയിലെ മകന്‍ അര്‍ജുന്‍ കപൂറിന് അടുപ്പമില്ലായിരുന്നു. അര്‍ജുന്‍ തന്നെയാണ് അത് പല അവസരങ്ങളിലും ലോകത്തെ അറിയിച്ചതും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഒരു മകന്‍ ആരാണെന്ന്, ഒരു മകന്റെ കടമയെന്താണെന്ന് തെളിയിച്ചിരിക്കുകയാണ് അര്‍ജുന്‍ കപൂര്‍ ഇപ്പോള്‍.

ശ്രീദേവിയുടെ വിയോഗത്തില്‍ വേദനിച്ചിരിക്കുന്ന അച്ഛനോടും സഹോദരങ്ങളോടുമുള്ള പിണക്കം മറന്ന് ജാന്‍വിക്കും ഖുശിക്കും സഹോദരനായി എത്തിയിരിക്കുകയാണ് അര്‍ജുന്‍ കപൂര്‍. ശ്രീദേവിയുടെ മരണത്തെ തുടര്‍ന്ന് സിനിമയുടെ തിരക്കുകളോട് താല്‍ക്കാലികമായി വിട പറഞ്ഞാണ് അച്ഛന്‍ ബോണി കപൂറിനും അര്‍ധ സഹോദരിമാരായ ജാന്‍വി കപൂറിനും ഖുശി കപൂറിനും അര്‍ജുന്‍ താങ്ങായി ലണ്ടനില്‍ നിന്ന് എത്തിയത്. ശ്രീദേവി ജീവിച്ചിരിക്കുമ്പോള്‍ സഹോദരിമാരുമായി അര്‍ജുന് യാതൊരു തരത്തിലുള്ള ബന്ധമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം അര്‍ജുന്‍ സംഘടിപ്പിച്ച സല്‍ക്കാരത്തില്‍ അച്ഛനോടൊപ്പം ജാന്‍വിയും ഖുശിയും പങ്കെടുത്തു.

അമ്മ മോന കപൂര്‍ ആയിരുന്നു അര്‍ജുന്‍ കപൂറിന് എല്ലാം. അമ്മയെ ഉപേക്ഷിച്ച് അച്ഛന്‍ ശ്രീദേവിയെ വിവാഹം കഴിക്കുമ്പോള്‍ അര്‍ജുന് 11 വയസ്സ് മാത്രമായിരുന്നു പ്രായം. ശ്രീദേവിയെ തന്റെ രണ്ടാനമ്മയായി കരുതാന്‍ അര്‍ജുന് ഇഷ്ടമല്ലായിരുന്നു. കാന്‍സര്‍ ബാധിച്ച് 2005 ല്‍ അമ്മ അന്തരിച്ചിട്ടും അച്ഛനെ ആശ്രയിക്കാന്‍ അര്‍ജുനും സഹോദരി അന്‍ഷുലയും തയ്യാറായിരുന്നില്ല. ശ്രീദേവി തന്റെ അമ്മയല്ലെന്നും ജാന്‍വിയും ഖുശിയും തന്റെ സഹോദരങ്ങള്‍ അല്ലെന്നുമാണ് അര്‍ജുന്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ശ്രീദേവിയുടെ മരണശേഷം കാര്യങ്ങളുടെ ഗതിമാറി.

മരണവാര്‍ത്ത അറിഞ്ഞ ഉടനെ അര്‍ജുന്‍ ദുബായിലേക്ക് പറന്നു. ഷൂട്ടിങ് നിര്‍ത്തിവച്ച് മുംബൈയിലെത്തിയ അര്‍ജുന്‍ ജാന്‍വിയെയും ഖുശിയെയും ആശ്വസിപ്പിക്കുകയും ശ്രീദേവിയുടെ ഭൗതികശരീരം ഇന്ത്യയിലെത്തിക്കാന്‍ അച്ഛനെ സഹായിക്കുകയും ചെയ്തിരുന്നു. അര്‍ജുന്‍ മരണാനന്തര ചടങ്ങുകളിലെല്ലാം ഒരു മകന്റെ കടമകള്‍ നിറവേറ്റിയപ്പോള്‍ സഹോദരിമാര്‍ക്ക് താങ്ങും തണലുമായി അനിയത്തി അന്‍ഷുലയുമുണ്ടായിരുന്നു. അര്‍ജുന്റെയും അന്‍ഷുലയുടെയും പിന്തുണയും സ്നേഹവും തനിക്കും മക്കള്‍ക്കും ഏറെ സഹായകരമായിരുന്നുവെന്ന് ബോണി കപൂര്‍ ശ്രീദേവിയുടെ മരണശേഷം എഴുതിയ കുറിപ്പില്‍ പറയുകയും ചെയ്തിരുന്നു.

 

 

 

Related posts