മുംബൈ: പ്രമുഖ ബോളിവുഡ് നിര്‍മാതാവ് ബോണി കപൂറിന്റെ വീട്ടുവേലക്കാരനു കോവിഡ് സ്ഥിരീകരിച്ചു. ബോണികപൂര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ചരണ്‍ സാഹു(23) എന്നയാള്‍ക്കാണു രോഗം ബാധിച്ചത്.
ബോണി കപൂറിന്റെ മകളും നടിയുമായ ജാന്‍വി കപൂര്‍ പിതാവിന്റെ സന്ദേശമടങ്ങുന്ന കുറിപ്പ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. താനും മക്കളും വീട്ടില്‍ ക്വാറന്റൈനില്‍ കഴിയും. ഏവരും വീടുകളില്‍ തന്നെ കഴിയണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമുള്ള നിര്‍ദേശത്തോടെയാണ് കുറിപ്പ്. അന്തരിച്ച നടി ശ്രീദേവിയുടെ ഭര്‍ത്താവാണു ബോണി കപൂർ.