കോയമ്പത്തൂർ ആസ്ഥാനമായുള്ള സോഫ്റ്റ്വെയർ സൊല്യൂഷൻസ് കമ്പനി തങ്ങളുടെ 140 ജീവനക്കാർക്ക് ബോമസ് കൊടുത്ത വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. മിക്ക കന്പനികളും അവരുടെ ജീവനക്കാർക്ക് ബോണസ് കൊടുക്കാറുണ്ട്. അതിലെന്താണ് ഇത്ര ആശ്ചര്യപ്പെടാൻ? അതൊക്കെ ശരിതന്നെ ഇതിൽ അതിശയിക്കാനൊന്നുമില്ല, പക്ഷേ ബോണസ് തുക കേട്ടാലാണ് അതിശയം ഉണ്ടാകുന്നത്. 140 കോടിയാണ് ഇവർ തങ്ങളുടെ തൊഴിലാളികൾക്ക് നൽകിയത്.
ദീർഘകാലമായി കമ്പനിയിൽ തുടരുന്ന ജീവനക്കാരെ അഭിനന്ദിച്ച് കൊണ്ട് നൽകിയ ബോണസ് “ടുഗെദർ വി ഗ്രോ” എന്ന കമ്പനി ആശയത്തിന്റെ ഭാഗമായിരുന്നു. 2022 -നോ അതിന് മുമ്പോ കമ്പനിയിൽ ജോലിക്കാരായി കയറിയ ജീവനക്കാർക്കാണ് ബോണസ് തുക നൽകിയത്.
മൂന്ന് വർഷക്കാലമോ അതിൽ കൂടുതലോ ആയി ഇവർ കമ്പനിയോട് പുലർത്തുന്ന വിശ്വസ്തയ്ക്കാണ് ഇത്തരത്തിൽ ബോണസ് നൽകിയത് എന്നാണ് സോഫ്റ്റ്വെയർ സൊല്യൂഷൻസ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ശരവണ കുമാർ പറയുന്നത്.
ജീവനക്കാരോടുള്ള നന്ദിയുടെയും അഭിമാനത്തിന്റെയും നേട്ടത്തിന്റെയും സൂചകമാണ് ഇതൊന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്പനി നൽകിയ തുക ജീവനക്കാർക്ക് അവരുടെ ദീർഘകാല സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള അവസരമായി മാറുമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.