ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് കീര്‍ത്തി സുരേഷ്.
മുന്‍കാല തെന്നിന്ത്യന്‍ നായിക മേനകയുടേയും നിര്‍മ്മാതാവ് സുരേഷ്കുമാറിന്റെയും മകള്‍ കൂടിയായ കീര്‍ത്തി സുരേഷ് തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഏറെ ആരാധകരുള്ള താരമാണ്.
ബാലതാരമായി എത്തിയ നടി പിന്നീട് തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായി മാറുകയായിരുന്നു. മലയാളത്തില്‍ കൂടെയാണ് സിനിമയില്‍ എത്തിയതെങ്കിലും കീര്‍ത്തി തമിഴ്, തെലുങ്ക് ഭാഷകളിലാണ് സജീവം.
ദസറ എന്ന ചിത്രമാണ് കീര്‍ത്തിയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഇപ്പോഴിതാ കീര്‍ത്തി സുരേഷിനെ പറ്റി നിര്‍മ്മാതാവ് ബോണി കപൂര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
തന്റെ ഭാര്യ കഴിഞ്ഞാല്‍ ഏറ്റവും സുന്ദരിയായ കഴിവുള്ള നടി കീര്‍ത്തി സുരേഷ് ആണെന്നാണ് ബോണി കപൂര്‍ പറഞ്ഞിരിക്കുന്നത്.
തന്റെ ഭാര്യയും നടിയുമായിരുന്ന ശ്രീദേവിയെ പോലെ തന്നെ കീര്‍ത്തി സുരേഷും സൗന്ദര്യവും കഴിവുള്ള അഭിനേത്രി ആണെന്നാണ് ബോണി കപൂര്‍ പറഞ്ഞിരിക്കുന്നത്.
കീര്‍ത്തി നായികയാകുന്ന മാമന്നന് എന്ന തമിഴ് സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ആയിരുന്നു ബോണി കപൂറിന്റെ പ്രശംസ.
ശ്രീദേവിയെ പോലെ തന്നെ സൗന്ദര്യമുള്ള കഴിവുള്ള അഭിനേത്രിയാണ് കീര്‍ത്തി സുരേഷ് എന്നാണ് ബോണി കപൂര്‍ പറഞ്ഞത്.
ഒട്ടുമിക്ക ആളുകളും പ്രസ്താവന ശരിവെച്ചപ്പോള്‍ ഇതിനെ എതിര്‍ക്കുന്നവരുമുണ്ട്. കീര്‍ത്തിയേക്കാള്‍ കഴിവും സൗന്ദര്യവുമുള്ള വേറെ നടിമാര്‍ ഉണ്ടെന്ന് ചിലര്‍ പറയുന്നു.
ബോണി കപൂറിന്റെയും ശ്രീദേവിയുടെയും മകള്‍ ജാന്‍വി കീര്‍ത്തിയേക്കാള്‍ സുന്ദരിയാണെന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍. എന്തായാലും സോഷ്യല്‍മീഡിയയില്‍ വാദപ്രതിവാദങ്ങള്‍ തുടരുകയാണ്.
ബോണിയുടെയും ശ്രീദേവിയുടെയും വിവാഹ വാര്‍ഷികം രണ്ട് ദിവസം മുമ്പായിരുന്നു. ഉദയനിധി സ്റ്റാലിന് നായകനായി എത്തുന്ന മാമന്നന് എന്ന സിനിമയില്‍ മലയാളത്തിന്റെ പാന്‍ ഇന്ത്യന്‍ താരം ഫഹദ് ഫാസിലും തമിഴകത്തിന്റെ ഹാസ്യസാമ്രാട്ട് വടിവേലുവും പ്രധാനപ്പെട്ട കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ജൂണ്‍ 29ന് മാമന്നന് പ്രദര്‍ശനത്തിന് എത്തിക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് ഉദയനിധി സ്റ്റാലിന് പറഞ്ഞിരിക്കുന്നത്.
മാരി സെല്‍വരാജാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും. എആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഉദയനിധി സ്റ്റാലിന് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.