പണം നല്കി റേറ്റിംഗ് നല്കുന്ന പതിവ് മലയാള സിനിമയില്‍ ആയിട്ട് ആധികം കാലമായിട്ടില്ല. പ്രമുഖ സിനിമാ ബുക്കിംഗ് വെബ്സൈറ്റായ ബുക്ക് മൈ ഷോയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുഞ്ഞുദൈവം എന്ന ചിത്രത്തിന്റെ സംവിധായകന് ജിയോ ബേബിയും നിര്‍മാതാവ് നസീബ് ബി ആറും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നതും ഇതേ കാരണത്താലാണ്.
മികച്ച അഭിപ്രായങ്ങളും റേറ്റിംഗും ഉണ്ടായിരുന്നിട്ടും ഇടനിലക്കാര്‍ക്ക് പണം നല്കാത്തതിനാല് ബുക്ക് മൈ ഷോയുടെ സൈറ്റില്‍ മോശം റേറ്റിംഗ് നല്‍കിയെന്നും പിന്നീട് സിനിമ തന്നെ സൈറ്റില്‍ നിന്നും നീക്കം ചെയ്തെന്നും ജിയോ ബേബി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് വീഡിയോയില്‍ ആരോപിച്ചിരുന്നു. ഒരു ചെറിയ ചിത്രത്തെ ഇങ്ങനെ തകര്‍ക്കരുതെന്നും സിനിമ പ്രേമികളോട് ഇതിനെതിരെ പ്രതികരിക്കാന്‍ സഹായമഭ്യര്ഥിച്ചുമാണ് ജിയോ ബേബി വീഡിയോ പോസ്റ്റ് ചെയ്തത്.
ബുക്ക്മൈഷോയില്‍ നിന്നെന്നും പറഞ്ഞ് ഒരാള്‍ തന്നെ വിളിച്ചിരുന്നുവെന്നും പണം നല്കിയാല് സിനിമയ്ക്ക് നല്ല റേറ്റിംഗ് നല്‍കാമെന്നും പറഞ്ഞുവെന്നും എന്നാല്‍ താന്‍ ഇത് അവഗണിച്ചതിനെത്തുടര്‍ന്ന് സിനിമയുടെ റേറ്റിംഗ് 22 ശതമാനത്തിലേക്ക് ഇടിച്ചു താഴ്ത്തിയെന്നും നിര്മാതാവ്നസീബ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എന്നാല്‍ പ്രേക്ഷകര്‍ ചിത്രത്തെ പിന്തുണച്ചതിനെത്തുടര്‍ന്ന് മികച്ച റേറ്റിംഗ് നല്കി ചിത്രത്തെ വീണ്ടും ബുക്കില്‍ സൈറ്റില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഇതിന്റെ സ്ക്രീന്‍ഷോട്ടും സംവിധായകന് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്.