പഴയ പാഠപുസ്തകങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. 1896 മുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളാണ് ഡിജിറ്റലൈസ് ചെയ്തത്. 1896 മുതൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങൾ ഇനി നിങ്ങളുടെ വിരൽത്തുമ്പിലെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
ഫേസ്ബുക്ക് കുറിപ്പിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം…
‘സ്കൂൾ പഠനകാലത്തെ ഏറ്റവും നല്ല ഓർമകളിൽ ഒന്നാണ് അതത് കാലത്തെ പാഠപുസ്തകങ്ങൾ. മിക്കവരുടെയും പക്കൽ അന്ന് പഠിച്ചിരുന്ന പാഠപുസ്തകങ്ങൾ ഉണ്ടാവില്ല.
ആ പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിലൂടെ ഒന്ന് കൂടെ പോകാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടാകാം.
അതിന് പൊതുവിദ്യാഭ്യാസ വകുപ്പ് അവസരമൊരുക്കുന്നു. 1896 മുതൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങൾ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.