സ്വന്തം ലേഖകൻ
ന്യൂഡൽഹി: പ്രായപൂർത്തിയായ മുഴുവൻ പൗരന്മാർക്കും സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി നാളെ മുതൽ 75 ദിവസത്തേക്ക് കോവിഡ് കരുതൽ ഡോസ് വാക്സിൻ സൗജന്യമാക്കി.
കേന്ദ്ര വാർത്താവിതരണ മന്ത്രി അനുരാഗ് ഠാക്കുർ നടത്തിയ പ്രഖ്യാപനത്തെ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും പിന്തുണച്ചു.
സൗജന്യ കരുതൽ ഡോസുകൾ മുഴുവൻ സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിലും ലഭ്യമാകും. രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച 18 വയസിനു മുകളിലുള്ളവർക്ക് ആറു മാസത്തിനുശേഷം കരുതൽ ഡോസുകൾ സ്വീകരിക്കാമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.
മുന്പ് കരുതൽ ഡോസ് സ്വീകരിക്കുന്നതിനുള്ള ഇടവേള ഒൻപതു മാസമായിരുന്നു.