ദുബായ്: ദുബായ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ഡബിള്‍സില്‍ ഇന്ത്യന്‍ താരം രോഹന് ബൊപ്പണ്ണയും പോളിഷ് താരം മാര്സിന് മറ്റോവസ്കിയും ഫൈനലില്‍ കടന്നു. ഇന്ത്യൻ താരം ലിയാന്‍ഡര്‍ പെയ്സ് സ്പാനിഷ് താരം ഗാര്‍സിയ ലോപ്പസ് സഖ്യത്തെയാണ് ബൊപ്പണ്ണ സഖ്യം മറികടന്നത്.
രണ്ടു ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടത്തില്‍ 6-3, 3-6, 10-6 എന്ന സ്കോറിനായിരുന്നു ബൊപ്പണ്ണ സഖ്യത്തിന്റെ വിജയം. ഇരു ടീമും ഓരോ സെറ്റുകള്‍ വീതം നേടിയപ്പോള്‍ ടൈബ്രേക്കറിലാണ് വിജയിയെ നിശ്ചയിച്ചത്.