പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ മിക്സഡ് ഡബിൾസിൽ രോഹൻ ബൊപ്പണ്ണ-ഗബ്രിയേല ദബ്രോസ്കി സഖ്യം സെമിയിൽ കടന്നു. രണ്ടാം സീഡായ സാനിയ മിർസ-ഇവാൻ ഡോഡിഗ് സഖ്യത്തെയാണ് ക്വാർട്ടറിൽ തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്തോ-കനേഡിയൻ സഖ്യത്തിന്റെ വിജയം. സ്കോർ: 6- 3, 6- 4. മത്സരം 52 മിനിറ്റ് മാത്രമാണ് നീണ്ടു നിന്നത്.
ടൂർണമെന്റിലെ ഏക ഇന്ത്യൻ പ്രതീക്ഷയാണ് ബൊപ്പണ്ണ. നേരത്തെ ഡബിൾസ് മത്സരത്തിൽ നിന്ന് പെയ്സ് സഖ്യവും സാനിയ സഖ്യവും പുറത്തായിരുന്നു.