തിരുവനന്തപുരം: സംസ്ഥാനത്ത് കുഴല്‍ കിണര്‍ കുഴിക്കുന്നതില്‍ വിലക്ക്. സംസ്ഥാനത്ത് ഭൂഗര്‍ഭ ജലനിരക്ക് അപകടകരമാം വിധത്തില്‍ താഴ്ന്നു എന്ന പഠനത്തേത്തുടര്ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത. വേനല്‍ കനക്കുന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുമെന്നത് മുമ്പില്‍ കണ്ടുകൊണ്ടാണ് സര്‍ക്കാര്‍ ഈ നിരോധനം ഏര്‍പ്പെടുത്തിയത്. മെയ് അവസാനം വരെയാണ് വിലക്ക്.
നിരോധനം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം എന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ ജില്ലയിലേയും പാറക്കുളങ്ങള്‍ കണ്ടെത്തി വെള്ളം കുടി വെള്ളത്തിനു പര്യപ്തമാണോ എന്നു കണ്ടെത്തി ഏറ്റെടുക്കാനും ജില്ല കളക്ടര്‍മാര്‍ക്കു നിര്‍ദേശം നല്കി. ജലവിതരണ കേന്ദ്രങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ടാങ്കറില്‍ വെള്ളം എത്തിക്കാനും ഉത്തരവില്‍ പറയുന്നു. കുടിവെള്ളം എത്തിക്കാന്‍ ജിപിഎസ് സംവിധാനമുള്ള ലോറികള്‍ ഉപയോഗിക്കണമെന്നും ഉത്തരവിലുണ്ട്.