ചി​കി​ത്സാ​പ്പി​ഴ​വോ അ​നാ​സ്ഥ​യോ;നെയ്യാറ്റിൻകരയിലെ    ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മ​ര​ണം:പോ​ലീ​സ് അ​ന്വേ​ഷി​ക്കും


നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​രം എ​സ്.​എ.​ടി യി​ലേ​യ്ക്ക് റ​ഫ​ര്‍ ചെ​യ്യ​പ്പെ​ട്ട ന​വ​ജാ​ത ശി​ശു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് വെ​ണ്‍​പ​ക​ല്‍ സ്വ​ദേ​ശി​നി ഹ​രി​ത ഒ​രു പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. സി​സേ​റി​യ​നാ​യി​രു​ന്നു. പ്ര​സ​വ​ശേ​ഷം കു​ഞ്ഞി​നെ തി​രു​വ​ന​ന്ത​പു​രം എ​സ്.​എ.​ടി യി​ലേ​യ്ക്ക് ജ​ന​റ​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ റ​ഫ​ര്‍ ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

കു​ഞ്ഞി​നെ ബ​ന്ധു​ക്ക​ള്‍ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ല്‍ കു​ഞ്ഞി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ന്ധു​ക്ക​ള്‍ ന​ല്‍​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ത്ത​താ​യി സി.​ഐ അ​റി​യി​ച്ചു.

ചി​കി​ത്സാ​പ്പി​ഴ​വോ അ​നാ​സ്ഥ​യോ സം​ഭ​വി​ച്ചി​ട്ടു​ണ്ടോ എ​ന്ന​ത് അ​ന്വേ​ഷ​ണ​ത്തി​ലേ വ്യ​ക്ത​മാ​കൂ എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment