ന്യൂഡൽഹി: പഞ്ചാബിൽ നവജാത ശിശുക്കളായ ഇരട്ട പെൺകുഞ്ഞുങ്ങളെ മുത്തശി കനാലിൽ എറിഞ്ഞുകളഞ്ഞു. പഞ്ചാബിലെ ബതിണ്ഡയിലാണ് സംഭവം. കുഞ്ഞുങ്ങളുടെ അമ്മയുടെ അമ്മയാണ് കടുംകൈ ചെയ്തത്. നിലവിൽ യുവതിക്ക് രണ്ട് പെൺകുട്ടികൾ ഉള്ളതിനാലാണ് കടുംകൈ ചെയ്തതെന്നാണ് ഇവരുടെ വിശദീകരണം.
മുത്തശി മാൽകിത് കൗറും (65), ഇവരുടെ മകൻ ബൽജീന്ദർ സിംഗും (35) ചേർന്നാണ് കുട്ടികളെ കനാൽ എറിഞ്ഞുകളഞ്ഞത്. സംഭവത്തിൽ കുട്ടികളുടെ അമ്മ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് മാൽകിതിനെയും ബൽജീന്ദറെയും അറസ്റ്റ് ചെയ്തു. പ്രസവിച്ച ഉടനെ കുട്ടികളെ ആശുപത്രിയിൽനിന്നും ഇവർ തട്ടിക്കൊണ്ടുപോകുകയായിരുന്നു.