ഇടുക്കി: തൊടുപുഴയിലെ നവജാതശിശുവിന്റെ മരണം കൊലപാതകം. കുഞ്ഞിന്റെ ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് . അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു.
പ്രസവിച്ചയുടനെ അമ്മ കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. യുവതിയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്താലുടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
ഇന്നലെ പുലര്‍ച്ചെയാണ് അമിത രക്തസ്രാവത്തെ തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയത്.
ഡോക്ടര്‍ക്ക് സംശയം തോന്നിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഡോക്ടര്‍ വിവരമറിയിച്ചതിനുസരിച്ച് പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ ബക്കറ്റിലെ വെള്ളത്തില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഭര്‍ത്താവ് അറിയാതിരിക്കാനാണ് കുഞ്ഞിനെ ബക്കറ്റില്‍ തള്ളിയതെന്നാണ് യുവതി പോലീസിനു മൊഴി നല്‍കിയത്.
ഏഴും എട്ടും പ്രായത്തില്‍ രണ്ടു കുട്ടികളുള്ള യുവതി ഏതാനും മാസം മുന്‍പ് മറ്റൊരാള്‍ക്കൊപ്പം പോയിരുന്നു.
ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് ഇവരെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. എന്നാല്‍ കാമുകനൊപ്പം പോകാനാണ് താത്പര്യമെന്നറിയിച്ചതോടെ ഇവരെ അയാള്‍ക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു.
പിന്നീട് യുവതി ഭര്‍തൃവീട്ടിലേക്ക് തിരികെ പോന്നു. ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് യുവതിയുടെ ഭര്‍ത്താവ് മൊഴി നല്‍കിയിരിക്കുന്നത്.